മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ ദാസ്. ഇപ്പോള്‍ സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മംമ്ത. നടിമാര്‍ക്ക് വേണ്ടിയും കഥാപാത്രങ്ങള്‍ ഉണ്ടാക്കണമെന്ന് മംമ്ത പറയുന്നു. നായകന് കിട്ടുന്ന പ്രാധാന്യം പലപ്പോഴും നായികയ്ക്ക് ലഭിക്കാറില്ല. തന്റെ കരിയറില്‍ തിക്ക് മറക്കുവാന്‍ സാധിക്കാത്ത കഥാപാത്രങ്ങളാണ് കഥ തുടരുന്നുവിലെ വിദ്യാലക്ഷ്മിയും അരികയിലെ അനുരാധയും.
ഈ കഥാപാത്രങ്ങള്‍ അഭിനയിച്ചതിലൂടെയാണ് ആദ്യമായി പെര്‍ഫോമന്‍സില്‍ ചിന്തിച്ച് തുടങ്ങിയതെന്നും മംമ്ത പറയുന്നു. നമുക്ക് വേണ്ടത് സ്പേസാണ്. എന്റെ റിയാക്ഷന് തീര്‍ക്കുന്നതിന് പൃഥിരാജിന്റെ ഷോട്ടിലേക്ക് കട്ട് ചെയ്തല് എവിടെയാണ് നമ്മളുടെ അഭിനയം എന്നും താരം ചോദിക്കുന്നു. ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സിനിമകളില്‍ രണ്ട് മൂന്ന് റിയാക്ഷനുകള്‍ കട്ട് ചെയ്തു.
നായകനെ നിര്‍മിക്കുന്നതാണ്. അവര്‍ക്ക് മികച്ച സംഭാക്ഷണം നല്കുന്നു, ലോ ആങ്കിള്‍ ഷോട്ടുകള്‍ എടുക്കുന്നു. നായികമാര്‍ക്കും ഇത് നല്‍കാം എന്ന് മംമ്ത പറയുന്നു. പുതിയതായി തീയേറ്ററില്‍ എത്തുന്ന ചിത്രം മഹേഷും മാരുതിയെക്കുറിച്ചും മംമ്ത മനസ്സ് തുറന്നു. ആസിഫും താനും അയല്‍കാരാണ്. അതിനാല്‍ അപരിചിതത്വം ഇല്ല. എന്നാല്‍ സിനിമയില്‍ എത്തുമ്പോള്‍ ആസിഫിന് വലിയ മാറ്റം വന്നിട്ടുണ്ടെന്ന് മംമ്ത പറഞ്ഞു.
കഥ തുടരുന്നു എന്റെ സിനിമയായിരുന്നു. അതിനകത്ത് ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങള്‍ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെന്‍ഷനുണ്ടായിരുന്നു. പാട്ട് സീന്‍ എല്ലാവര്ക്കും ബുദ്ധിമുട്ടായിരുന്നു. അഭിനയം ഓക്കെ. ബൃന്ദ മാസ്റ്റര്‍ ഒരു സ്വീറ്റ് ഹാര്‍ട്ടാണ്. കലാ മാസ്റ്ററായിരുന്നെങ്കില്‍ ടോര്‍ച്ചര്‍ അനുഭവിച്ചേനെയെന്ന് ഞാനന്ന് ആസിഫിനോട് പറഞ്ഞു.
ബൃന്ദ മാസ്റ്റര്‍ യൂസ് യുവര്‍ ഐസ് എന്ന് പറയുന്നുണ്ടായിരുന്നു. ആസിഫിന് ഉള്ളില്‍ ഫീലിംഗ്സുണ്ടെന്ന് അറിയാം. പക്ഷെ കണ്ണിലോട്ട് വരുന്നില്ല. അടുത്ത് നിന്നുള്ള ഷോട്ടുണ്ടായിരുന്നു. അന്ന് ആള് വളരെ നെര്‍വസായിരുന്നു ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതൊയൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയര്‍ ചെയ്തത്.
സോ ക്യൂട്ട് എന്നായിരുന്നു എന്റെ പ്രതികരണം അത് ഓര്‍മ്മിക്കാനുള്ള നല്ല നിമിഷമായിരുന്നു. ആസിഫ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മെച്വൂര്‍ ആവുന്നത് ഞാന്‍ കണ്ടു. അവന്റെ കുറച്ച് സിനിമകള്‍ കണ്ടു. ആക്ടറെന്ന നിലയില്‍ ഇവോള്‍വ് ചെയ്തത് തിരിച്ചറിഞ്ഞു മഹേഷും മാരുതിയും ആദ്യം ചെയ്യാനിരുന്നത് കല്യാണി പ്രിയദര്‍ശനായിരുന്നു. കൊവിഡിന്റെ ബ്രേക്ക് വന്ന ശേഷമാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. മംമ്ത ചെയ്താല്‍ മാത്രം നില്ക്കുന്ന ക്യാരക്ടര്‍ ഒന്നുമല്ല.
പക്ഷെ മൈ ബോസും ടു കണ്‍ട്രീസും എനിക്ക് വേണ്ടിയുണ്ടാക്കിയ കഥാപാത്രങ്ങളാണ്. ടു കണ്ട്രീസിന്റെയും മൈ ബോസിന്റെയും സെക്കന്റ് പാര്‍ട്ട് വന്നാല്‍ ഉറപ്പായും ചെയ്യും. ചര്‍ച്ച നടക്കുന്നുണ്ട് മൈ ബോസില്‍ ഞങ്ങളുടെ കോബിനേഷന്റെ വിജയം ടു കണ്ട്രീസിലുമെത്തി. ഈ രണ്ട് സിനിമകളുടെ വിജയവും അടുത്ത സിനിമയിലേക്കും എത്തണം. ഒരു വീക്ക് സ്ക്രിപ്റ്റ് വെച്ച് അത് ചെയ്യാന്‍ പറ്റില്ലെന്നും മംമ്ത പറഞ്ഞു.