ചായ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. രാവിലെ തന്നെ ചായ കുടിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാം. എന്നാല്‍ ചായ കുടിക്കുന്നതിന് ഒപ്പം എന്തെങ്കിലും ലഘു ഭക്ഷണവും നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ചായയ്ക്കൊപ്പം കഴിക്കുവാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം.
ചായയ്ക്കൊപ്പം കഴിക്കുവാന്‍ പാടില്ലാത്ത ഭക്ഷണമാണ് ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സെറീയല്‍സ് എന്നിവ. ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണമാണ് ഇത്. ചായയില്‍ അടങ്ങിയിരിക്കുന്ന ടാനിനുകളും ഓക്സലേറ്റുകളും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നത് തടയുന്നു. ഇതിനാല്‍ ചായയ്ക്കൊപ്പം ഇവ ഒഴുവാക്കുന്നതാണ് നല്ലത്.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് നാരങ്ങ. ലെമണ്‍ ടീ കുടിക്കുവാന്‍ എല്ലാ വര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അസിഡിറ്റി ഉള്ളവര്‍ അതിരാവിലെ ലെമണ്‍ ടി കുടിക്കരുത്. അതുപോലെ തന്നെ ചായയും കടലമാവ് ചേര്‍ത്ത ഭക്ഷണവും ഒഴുവാക്കണം. ചായയ്ക്കൊപ്പം മിക്കപ്പോഴും കഴിക്കുന്ന പക്കോഡ, ബജികള്‍ എന്നിവയില്‍ കടലമാവ് അടങ്ങിയിട്ടുണ്ട്. ചായയും കടലമാവും ചേര്‍ച്ചയില്ലാത്ത ഭക്ഷണമാണ്.
രക്തത്തിലേക്ക് പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് കടലമാവ് തടയുന്നു. ഇത് വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും. അതുപോലെ തന്നെ ചൂട് ചായയ്ക്കൊപ്പം തണുത്ത ഭക്ഷണവും കഴിക്കുവാന്‍ പാടില്ല. മഞ്ഞള്‍ ചായയ്ക്കൊപ്പം ചേരുന്നതും അപകടമാണ്. പോഷകഗുണങ്ങള്‍ ധാരാളം ഉള്ള നട്സും ചായയ്ക്കൊപ്പം ഒഴിവാക്കണം.