ന്യൂഡല്‍ഹി. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ അദ്യമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദാനി വിഷയത്തില്‍ ബി ജെ പിക്ക് ഒന്നും മറച്ച് വയ്ക്കുവാന്‍ ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ഒളിക്കുവാനോ ഭയപ്പെടാനോ ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മോദിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസംഗം രേഖകളില്‍ നിന്നും നീക്കിയതിനെയും അദ്ദേഹം ന്യായികരിച്ചു. കോണ്‍ഗ്രസ് എം പിമാരുടെ പ്രസംഗം നീക്കം ചെയ്യുന്നത് ആദ്യ സംഭവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭ്യമായ ഭാഷയില്‍ വേണം പ്രതികരിക്കുവാന്‍ അവിടെ സംഭവിച്ചത് ജനം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.