കൊച്ചി. മലയാള സിനിമയിലേയ്ക്കും നടന്മാരിലേക്കും വിദേശത്ത് നിന്നും കള്ളപ്പണം എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നു. സംഭവത്തില്‍ നടനും നിര്‍മാതാവുമായ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തി. കേരളത്തിലെ മുന്‍ നിര നടന്മാരുടെയും നിര്‍മാണ കമ്പനികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ശേഷമാണ് രണ്ടാം നിര നടന്മാരിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്.
വിഷയത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മലയാള സിനിമ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച് വരുകയാണ്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സിനിമ വ്യവസായത്തിന്റെ സാമ്പത്തിക വ്യാപ്തി മലയാഴ സിനിമയ്ക്ക് ഇല്ലെങ്കിലും വിദേശത്ത് നിന്നും പണം ലഭിക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ശക്തമായ അന്വേഷണത്തിനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.