പ്രണയ ദിനത്തിന് പകരം ഫെബ്രുവരി 14 കൗ ഹഗ് ഡേയായി ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. രാജ്യത്തെ സംസ്കാരത്തിന്റെ ഭാഗമായിട്ടുള്ള പശുക്കളെ അദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അതേസമയം പാശ്ചാത്യ സംസ്ക്കാരത്തിന്റെ അതിപ്രസരം രാജ്യത്ത് വളരുന്നതായി കൗ ഡേ ആചരിക്കുന്നതിനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് മൃഗസംരക്ഷണ ബോര്‍ഡ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. രാജ്യത്തെ വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ് പാശ്ചാത്യ സംസ്ക്കാരം. യുവതലമുറ ഇത് മൂലും നമ്മുടെ പാരമ്പര്യം മറന്ന് പോകുന്നു. ഈ ഘട്ടത്തില്‍ പശുവിനെ ആദരിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഫെബ്രുവരി 14 പ്രണയദിനമായിട്ടാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തരം പാശ്ചാത്യ ആഘോഷങ്ങള്‍ രാജ്യത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമല്ലെന്ന് കാട്ടി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിരവധി സ്ഥലങ്ങളില്‍ പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.