ന്യൂഡല്‍ഹി. ജമ്മുകാശ്മീല്‍ നിന്നും സൈന്യത്തെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് മൂന്നരവര്‍ഷം കഴിയുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രത്യേക പദവി പിന്‍വലിച്ചതിന് ശേഷം കാശ്മീരിലെ സ്ഥിതിഗതികള്‍ തികച്ചും സാധാരണ നിലയിലേക്ക് എത്തിയതുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തിന് കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പാക്കിസ്ഥാന് മുന്നോട്ട് പോകുന്നതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ കാശ്മീരില്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
പാകിസ്ഥാനാണ് കാശ്മീല്‍ എന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നത്. സൈന്യത്തെ കാശ്മീരില്‍ നിന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ സൈന്യം, പോലീസ്, കേന്ദ്ര പ്രതിരോധമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരാണ് തീരുമാനം എടുക്കേണ്ടത്. ഇത് സംബന്ധിച്ച് രണ്ട് വര്‍ഷമായി ചര്‍ച്ച നടക്കുന്നതായിട്ടാണ് വിവരം. ഇപ്പോള്‍ വിഷയം മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. ഉദ്യോഗസ്ഥ ചര്‍ച്ചകളില്‍ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കാം എന്നാണ് നിര്‍ദേശം ഉയര്‍ന്നത്.
സൈന്യത്തെ പിന്‍വലിക്കുവാനുള്ള നിര്‍ദേശം അംഗീകരിച്ചാല്‍ നിയന്ത്രണ രേഖയില്‍ മാത്രമായിരിക്കും സൈന്യമുണ്ടാവുക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതും ക്രമസമാധാന പ്രശ്നവും സി ആര് പി എഫിന്റെ ചുമതലയിലാവും. നിലവില്‍ 1.3 ലക്ഷം കരസേനാ അംഗങ്ങളാണ് കാശ്മീരില്‍ ഉള്ളത്.
ഇതില്‍ 80,000 പേരെ അതിര്‍ത്തിയിലാണ് വിന്യസിച്ചിരിക്കുന്നത്. ശേഷിക്കുന്നവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് താഴ്വരയിലാണ് നിയോഗിച്ചിരിക്കുന്നത്. സൈന്യത്തിനൊപ്പം 60,000 സി ആര് പി എഫ് ഭടന്മാരും കാശ്മീര്‍ പൊലീസിന്റെ 83,000 അംഗങ്ങളെയും താഴ്വരയില് നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സമര്‍ത്ഥമായ ഇടപെടലിലൂടെ കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.