തിരുവനന്തപുരം. അര്ഹയവര്ക്ക് മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ തെറ്റായ ഒരു പ്രവണതയും കടന്ന് കൂടുവാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ശക്തമായ അന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ സഹായം നേടിയതായി കണ്ടെത്തിയതോടെയാണ് അന്വേഷിക്കുവാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുവാനും പ്രകൃതി ദുരന്തത്തിലടക്കം പെട്ടവരെ സഹായിക്കുവനാണ് ദുരിതാശ്വാസ നിധി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.