കൊച്ചി. ലൈഫ് മിഷന് അഴിമതിക്കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് തിങ്കളാഴ്ച ഹാജരാകില്ല. തിങ്കളാഴ്ച രാവിലെ 10ന് കൊച്ചിയിലെ ഓഫീസില്‍ എത്തുവനായിരുന്നു ഇ ഡിയുടെ നിര്‍ദേശം. എന്നാല്‍ രവീന്ദ്രന് നിയമസഭായിലെ ഓഫിസിലെത്തി.
അതേസമയം ഹാജരായില്ലെങ്കില്‍ ശക്തമായ തുടര്‍ന്നടപടികള്‍ സ്വീകരിക്കുവനാണ് ഇ ഡിയുടെ തീരുമാനം. മൂന്ന് നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ ഡി നീങ്ങും. ദുബായിലെ റെഡ് ക്രസന്റ് നല്കിയ 19 കോടിയില്‍ നാലരക്കോടി കമ്മിഷന് ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് കേസ്. ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്നയും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്.