മുംബൈ. മഹാരാഷ്ട്രയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുവാന്‍ ഇരിക്കെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശിവസേന എന്ന പേരും പാര്‍ട്ടി ചിഹ്നവും ഏക്‌നാഥ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി സുപ്രീം കോടതിയില്‍ എക്‌നാഥ് ഷിന്‍ഡെയും ഉദ്വ് താക്കറെയും തമ്മില്‍ കേസ് നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ണയക നീക്കം.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ഏക്‌നാഥ് ഷിന്‍ഡെ ബിജെപി സഹായത്തോടെ പാര്‍ട്ടി പിളര്‍ത്തി മുഖ്യമന്ത്രിയായത്. പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയ്‌ക്കൊപ്പമാണ്. കഴിഞ്ഞ നവംബര്‍ മൂന്നിന് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി പോരുമുറുകിയത്.
യഥാര്‍ഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ പക്ഷം വാദിച്ചു. എന്നാല്‍ മത്സരത്തിനിറങ്ങുന്ന ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തോടെ ഏക്‌നാഥ് ഷിന്‍ഡെ വിഭാ?ഗത്തിന് ശക്തി വര്‍ധിക്കും.