തിരുവനന്തപുരം. ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ബജറ്റില്‍ വര്‍ധിപ്പിച്ച നികുതികള്‍ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നതെന്നും ബജറ്റ് ചര്‍ച്ചയ്ക്കിടെ മന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷം മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമരം ചെയ്യുന്നു. ഇത് തുടര്‍ന്നാല്‍ ബാക്കി വിഷയങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന് ധനന്ത്രി ചോദിച്ചു.
ബജറ്റു ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി നികുതി വര്‍ധവിനെ ന്യായികരിക്കുകയാണ് ചെയ്തത്. സമരം കിടന്ന് നികുതി കുറപ്പിച്ചെന്ന് വരുത്തുവനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന സംസ്ഥാനത്തിന് നികുതി വര്‍ധനവില്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ സര്‍ക്കര്‍ക്കാര്‍ നടത്തുന്ന അനാവശ്യ ധൂര്‍ത്ത് കുറക്കുവാന്‍ തയ്യാറാകുന്നും ഇല്ല. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി വാങ്ങുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
വെള്ളക്കരം ഉള്‍പ്പെടെ ജനത്തെ നേരിട്ട് ബാധിക്കുന്ന എല്ലാ നികുതികളും വര്‍ധിപ്പിക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്ത് വലിയ വിലക്കയറ്റത്തിന് ഇടവരുത്തുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സി പി എമ്മില്‍ നികുതി വര്‍ധനവിനെതിരെ പ്രതിഷേധം ഉള്ളതായിട്ടും വിവരമുണ്ട്.