ന്യൂഡല്‍ഹി. ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ലഭിച്ച ഹര്‍ജികള്‍ ഉടന്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കര്‍ണാടകയില്‍ അടുത്ത മാസം ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷയില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കുവാന്‍ അുവദിക്കണമെന്ന് കാണിച്ച് ചില പെണ്‍കുട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നിരോധനം മൂലം ഒരു വര്‍ഷം സ്‌കൂളില്‍ പോകുവാന്‍ സാധിച്ചില്ലെന്നും പരാതിക്കാര്‍ പറയുന്നു. അടുത്ത മാസം 9 മുതലാണ് കര്‍ണാടകയില്‍ വാര്‍ഷിക പരീക്ഷ. അതേസമയം മൂന്ന് അംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക എന്നാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള ഉത്തരവില്‍ രണ്ടംഗ ബെഞ്ച് ഭിന്ന അഭിപ്രായം പറഞ്ഞിരുന്നു. അതേസമയം ഹര്‍ജികള്‍ പരിഗണിക്കുവാനുള്ള ബെഞ്ച് ഇത് വരെയും രൂപികരിച്ചിട്ടില്ല.