സംയുക്ത മേനോന് തന്റെ പേരിനൊപ്പം ഉള്ള മേനോന് എടുത്ത് കളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പല അഭിമുഖങ്ങളിലും സംയുക്ത ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സംയുക്തയുടെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കല്പ്പങ്ങളെക്കുറിച്ചുമാണ്. സംയുക്തയുടെ പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
മുന്‍പ് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് സംയുക്ത വ്യക്തമായ മറുപടി നല്കി. അതോടൊപ്പം ഭാവിയില്‍ കല്യാണം കഴിക്കുന്ന വ്യക്തിയെക്കുറിച്ചും സംയുക്ത പറയുന്നുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് 10 ക്ലാസ് വരെ തനിക്ക് പ്രണയം ഉണ്ടായിരുന്നില്ലെന്ന് സംയുക്ത പറയുന്നു. എന്നാല്‍ 10 ക്ലാസ് കഴിഞ്ഞ് പുതിയ സ്കൂളില്‍ എത്തിയതോടെയാണ് തനിക്ക് പ്രണയലേഖലങ്ങള്‍ ലഭിക്കുവാന്‍ തുടങ്ങിയത്.
വിവാഹാലോചന എവിടെ നിന്ന് എത്തിയാലും സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ലോകത്ത് എവിടെ നിന്ന് എത്തുന്ന വ്യക്തിയാണെങ്കിലും സ്വീകരിക്കും എന്ന് സംയുക്ത പറയുന്നു. എന്നാല്‍ വരുന്ന ആ വ്യക്തിക്ക് മൂന്ന് ഗുണം ഉണ്ടായിരിക്കണമെന്ന് സംയുക്ത പറയുന്നു. ആദ്യം വേണ്ടത് ദയയാണ്. തന്റെ അടുത്ത് മാത്രമല്ല എല്ലാവരുടെയും അടുത്തും ദയയോടെ പെരുമാറുന്ന വ്യക്തിയെ തനിക്ക് ഇഷ്ടമാണെന്ന് നടി പറയുന്നു.
അതിനൊപ്പം ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന വ്യക്തിയായിരിക്കണം. നന്നായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയായിരിക്കണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങള്‍ രണ്ട് പേരും തുല്യരാണെന്ന ഫീല്‍ എനിക്ക് തോന്നിപ്പിക്കണം എന്നുമാണെന്ന് സംയുക്ത പറയുന്നു. പരസ്പര പിന്തുണയുമായി കൂടെ നില്ക്കുന്ന വ്യക്തിയാകണം. അതേസമയം തന്റെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് തരണമെന്നും തന്നെ നന്നായി നോക്കണമെന്നും പറയുന്നില്ലെന്നും സംയുക്ത പറഞ്ഞു.
തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അത് അവള് പരിഹരിക്കും എന്ന് പറയുന്ന ഒരു നല്ല സുഹൃത്തായിരിക്കണം ഭര്മത്താവ് എന്ന് സംയുക്ത പറയുന്നു. എന്റെ പ്രശ്നങ്ങള്‍ തീര്‍ക്കുവാന്‍ തനിക്ക് കഴിയും. താന്‍ ആഗ്രഹിക്കുന്നത് ഒരു കംപാനിയന്‍ഷിപ്പാണെന്നും സംയുക്ത പറഞ്ഞു. സംയുക്തയുടെ പുതിയ തമിഴ് ചിത്രം ധനുഷ് നായകനായി എത്തുന്ന വാത്തിയാണ്. ഫെബ്രുവരി 17നാണ് ചിത്രം റിലീസ് ചെയ്യുക.