ന്യൂഡല്‍ഹി. ആദായ നികുതിയില്‍ വലിയ ഇളവുമായി കേന്ദ്രബജറ്റ്. നിലവില്‍ അഞ്ച് ലക്ഷത്തില്‍ നിന്നും ആദായ നികുതി പരിധി ഏഴ് ലക്ഷമായി ഉയര്‍ത്തി. അതേസമയം ആദായ നികുതി റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 93 ദിവസത്തില്‍ നിന്നും 16 ദിവസമായി കുറച്ചിട്ടുണ്ട്. പൊതു ഐടി റിട്ടേണ്‍ ഫോമുകള്‍ പുറത്തിറക്കാനും പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതി.
ടിവികളുടെ നിര്‍മാണത്തില്‍ മൂല്യവര്‍ദ്ധന പ്രോത്സാഹിപ്പിക്കുക, ടിവി പാനലുകളുടെ തുറന്ന സെല്ലുകളുടെ ഭാഗങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2.5% ആയി കുറയ്ക്കുകയാണെന്നും ബജറ്റ് പ്രഖ്യാപനം. പുതിയ സ്ലാബ് അനുസരിച്ച് മൂന്ന് ലക്ഷം വരെ വരുമാനം ഉള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ആറ് ലക്ഷം വരെ അഞ്ച് ശതമാനം നികതി.
ആറ് മുതല്‍ 9 ലക്ഷം വരെ വരുമാനം ഉള്ളവര്‍ 10 ശതമാനം നികുതിയും 9 മുതല്‍ 12 ലക്ഷം വരെ വരുമാനം ഉള്ളവര്‍ 12 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയുമാണ് നല്‍കേണ്ടത്. കേന്ദ്ര ബജറ്റില്‍ റെയില്‍ വേയുടെ വികസനം ലക്ഷ്യമിട്ട് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2014 ന് ശേഷം ഇത്രയും തുക അനുവിക്കുന്നതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു.
നിലവിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വന്ദേഭാരത് ഉള്‍പ്പെടെയുള്ള പുതിയ ട്രെയിനുകള്‍ അനുവദിക്കാനും പദ്ധതിയുണ്ട്. വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനും പുതിയ പാതകള്‍ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയില്‍വേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പിഎം ഗതിശക്തി, നാഷണല്‍ ലോജിസ്റ്റിക്സ് പദ്ധതികളിലെ പ്രധാന ഭാഗം റെയില്‍വേയാണ്.