മലയാളത്തിലെ മികച്ച നടിമാരില്‍ ഒരളാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനപ്പുറം മികച്ച നര്‍ത്തകി കൂടിയാണ് ദിവ്യ ഉണ്ണി. കുറേക്കാലമായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ദിവ്യ ഉണ്ണി. എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് ഇപ്പോഴും ദിവ്യയോടുള്ള സ്‌നേഹത്തില്‍ കുറവ് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അടക്കം സജ്ജിവമാണ് ദിവ്യ ഉണ്ണി. 90 കളില്‍ മലയാള സിനിമയിലെത്തിയ ദിവ്യ ഉണ്ണി. നിരവധി മലയാള ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
14-ാം വയസ്സില്‍ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ നായികയായി എത്തിയത്. വിവാഹ ശേഷം ദിവ്യ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. 2002 ല്‍ ആയിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. ഡോക്ടര്‍ സുധീര്‍ ശേഖരന്‍ മേനോന്‍ എന്നയാളെയാണ് ദിവ്യ ഉണ്ണി വിവാഹം കഴിച്ചത്. വിവാഹ ശേഷം താരം യുഎസില്‍ സ്ഥിര താമസമാക്കുകയും ചെയ്തു. പിന്നീട് നൃത്ത അധ്യാപികയും മറ്റുമായി അവിടെ തുടരുകയായിരുന്നു.
2017 ല്‍ സുധീറുമായുള്ള ബന്ധം ദിവ്യ വേര്‍പ്പെടുത്തി. പിന്നീട് 2018 ല്‍ ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിത ആയിരുന്നു. അരുണ്‍ കുമാറിനെയാണ് നടി വിവാഹം കഴിച്ചത്. യുഎസില്‍ തന്നെയാണ് ദിവ്യ ഇപ്പോഴും. ആദ്യ ബന്ധത്തില്‍ രണ്ട് മക്കളാണ് ദിവ്യക്ക് ഉള്ളത്. ഇപ്പോഴും രണ്ട് കുട്ടികളും ദിവ്യക്കൊപ്പമാണ്. അടുത്തിടെ കേരളത്തില്‍ വന്ന ദിവ്യ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു.
20 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ ആണെങ്കിലും ദിവ്യയുടെ വസ്ത്ര രീതികളില്‍ ഒന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇതുവരെ വന്നിട്ടില്ല. ഒരുപാട് മാറാന്‍ തന്നെ അനുവദിച്ചിട്ടില്ല എന്നതാണ് സത്യമെന്ന് ദിവ്യ ഉണ്ണി പറയുന്നു. കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള പറിച്ചു നടല്‍ തന്നെ മാറ്റിയോ എന്ന ചോദ്യത്തിനായിരുന്നു ദിവ്യയുടെ മറുപടി. ഡ്രസ്സിങ്ങ് സ്‌റ്റൈലില്‍ പോലും മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല.
ഇന്ത്യന്‍ വസ്ത്രങ്ങളാണ് ഇപ്പോഴും കൂടുതലും ധരിക്കുന്നത്. സാരിയോ ചുരിദാറോ ആയിരിക്കും വേഷമെന്നും ദിവ്യ ഉണ്ണി പറഞ്ഞു. തന്റെ അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ്സ് ചെയ്യാറുണ്ട്. ഡാന്‍സുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷന്‍ ഉണ്ട്. ഡാന്‍സ് സ്‌കൂളില്‍ ചുരിദാറേ പാടുള്ളൂ എന്നൊരു നിയമം താനായിട്ട് കൊണ്ടു വന്നിട്ടുണ്ട്. അത് താന്‍ തന്നെ തെറ്റിച്ചാല്‍ ശരിയാകില്ലെന്നും ദിവ്യ പറഞ്ഞു.
അമേരിക്കയില്‍ അമ്പലങ്ങളുണ്ട്.താന്‍ മിക്കപ്പോഴും ആ അമ്പലങ്ങളുടെ പരിസരങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാവുമെന്നും ദിവ്യ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ നിന്ന് ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതല്ല. ഓര്‍മിക്കപ്പെടുന്ന കഥാപാത്രത്തിലൂടെയാവണം തിരിച്ചു വരവ് എന്ന ആഗ്രഹമുണ്ട്. സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ടെന്നും ദിവ്യ പറഞ്ഞു.