വരും വര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പ്രധാന ചാലകമാകുക ഇന്ത്യയും ചൈനയുമാണെന്ന് അന്താരാഷ്ട്ര നാണയ നിധി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങള്‍ വളര്‍ച്ചയുടെ 25 ശതമാനം സംഭാവനയാണ് ചെയ്യുകയെന്നും റിപ്പിട്ടിലുണ്ട്.
ഇന്ത്യോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയതായും ഐ എം എഫ് പറയുന്നു. സേവന, വിതരണ മേഖലയിലെ കുതിച്ചുചാട്ടമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമായിരിക്കുന്നത്. അതേസമയം അടുത്ത വഷത്തോടെ ഇന്ത്യയില്‍ പണപ്പൊരുപ്പം കുറയും. എന്നാല്‍ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.