ലോകം വലിയ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ അതിനെ കരുത്തോടെ നേരിട്ട് കഴിവ് തെളിയിച്ച ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. അദ്ദേഹത്തിന്റെ ബ്ലോഗായ ഗേറ്റ്സ് നോട്ടിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം കുറിച്ചത്. ശരിയായ ആശയങ്ങളും അവ കൃത്യമായി എത്തിക്കുനുള്ള മാര്‍ഗങ്ങളും ഉണ്ടെങ്കില്‍ എത് വലിയ പ്രശ്നവും പരിഹരിക്കാമെന്ന് ബില്‍ ഗേറ്റ്സ് പറയുന്നു.
എന്നാല്‍ ഇത് ചെയ്യുവാന്‍ ആവശ്യത്തിന് പണമോ സമയമോ ഇല്ലെന്നാണ് പലപ്പോഴും ലഭിക്കുന്ന പ്രതികരം എന്നാല്‍ ഇപ്പറഞ്ഞ കാര്യം തെറ്റാണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു. ഇന്ത്യ നേടിയ ഈ നേട്ടത്തിന് മറ്റ് തെളിവുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം ബ്ലോഗില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്നു. എന്നാല്‍ ഇന്ത്യ വലിയ വെല്ലു വിളികളെ പ്രതിരോധിക്കുകയും പരിഹരിക്കുകയും ചെയ്തു.
രാജ്യത്ത് എച്ച് ഐ വി പടരുന്നത് കുറഞ്ഞു, പോളിയോ നിര്‍മാര്‍ജനം ചെയ്തു, ദാരിദ്ര്യം കുറച്ചു. ശിശുമരണ നിരക്ക് കുറച്ചു, ശുചീകരണവും ധനകാര്യ സേവനങ്ങളും മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. റോട്ടോവൈറസ് വാക്സീന് ചിലവ് കൂടിയതായതിനാല്‍ അത് നിര്‍മിക്കുവാന്‍ ഇന്ത്യ തീരുമാനിച്ചു. നവീന ആശയങ്ങള്‍ ശക്തമായി നടപ്പാക്കുന്നതില്‍ ലോകത്തിന് മാതൃകയാണ് ഇന്ത്യയെന്നും അദ്ദേഹം പറയുന്നു.