പിതാവിന്റെ ജോലി നഷ്ടമാകുമോ എന്ന ഭയം ഇന്ത്യന്‍ വംശജയായ 14 വയസുകാരിയെ അമേരിക്കയില്‍ കാണാനില്ല. യു എസില്‍ ഐ ടി മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടമാകുമെന്നും അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി പോകേണ്ടിവരുമെന്നും ഭയന്നാണ് കുട്ടി വീട് വിട്ട് പോയതെന്നാണ് പോലീസ് പറയുന്നത്. യു എസിലെ അര്‍കാന്‍സസ് സംസ്ഥാനത്തെ കോണ്‍വേയിലാണ് കാണാതായ തന്‍വി മരുപ്പള്ളി താമസിക്കുന്നത്.
സ്‌കൂളിലേക്ക് പോയ തന്‍വിയെ ജനുവരി 17-നാണ് കാണാതാകുന്നത്. കുടുംബം യു എസില്‍ പൗരത്വം നേടുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി താന്‍വിയുടെ മാതാവിന് ജോലി നഷ്ടമായത്. തുടര്‍ന്ന് തന്‍വിയുടെ മാതാവ് ഇന്ത്യയിലേക്ക് മടങ്ങിപ്പോയിരുന്നു. അതേസമയം കുട്ടിയുടെ പിതാവിന്റെയും ജോലി നഷ്ടപ്പെടുമെന്നഭീതിയും കുട്ടിക്ക് ഉണ്ടായി. ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന തന്‍വിയുടെ പിതാവ് പവന്‍ റോയിയുടെയും ജോലി നഷ്ടമാകുവാന്‍ സാധ്യതയുണ്ട്.
മാതാവ് ഇന്ത്യയില്‍ എത്തിയതിന് ശേഷം യു എസിലേക്ക് തിരിച്ച് ചെല്ലുവാന്‍ ആശ്രിത വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്. പിതാവിന്റെ തൊഴില്‍ വിസ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് തന്‍വി പവനോട് ചോദിച്ചിരുന്നു. അങ്ങനെ വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങണം എന്ന് പവന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇവിടെ അല്ലേ ഉള്ളത്. എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അവള്‍ ചോദിച്ചുവെന്ന് പവന്‍ പറയുന്നു.
ഇത് തന്‍വിയ്ക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും പവന്‍ പറഞ്ഞു. ഇത്തരം ആശങ്കകള്‍ മൂലമാണ് കുട്ടി വീട് വിട്ട് പോയതെന്നാണ് കോണ്‍വേ പോലീസ് പറയുന്നത്. തന്‍വിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് കുടുംബം.