തിരുവനന്തപുരം. കൃഷി പഠിക്കുവാന്‍ ഇസ്രയേലിലേക്ക് പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നും മുങ്ങിയ കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മൊസാദിന്റെ നീക്കം. ബിജുവിനെ തിരിച്ചയച്ചെന്ന് ഇന്ത്യന്‍ അംബാസഡര്‍ ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറിയെ അറിയിച്ചു.
ഇന്ത്യന്‍ സമയം വൈകുന്നേരം 4 മണിക്കുള്ള വിമാനത്തിലാണ് ബിജുവിനെ മൊസാദ് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. അതേസമയം ബെത്‌ലഹേം കാണുവനാണ് ബിജു സംഘത്തില്‍ നിന്നും മാറി പോയതെന്നാണ് സഹോദരന്‍ പറയുന്നത്. ബിജുവിനെ കണ്ടെത്തിയ കാര്യവും സഹോദരന്‍ മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാന സംഘത്തിനൊപ്പം വിദേശത്തേക്ക് പോയി ബിജു മുങ്ങിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.
സംഭവം ദേശീയ തലത്തില്‍ അടക്കം വലിയ ചര്‍ച്ചയായതോടെ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇസ്രയേലില്‍ നിന്നും ബിജുവിന് മടങ്ങിപ്പോരേണ്ടി വന്നത്. ബിജുവിനെ സഹായിക്കരുതെന്ന് ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണുവാന്‍ പോയതാണെന്ന വാദം നടപടികളില്‍ നിന്നും രക്ഷപ്പെടുവനാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സംഭവത്തില്‍ തുടര്‍ നടപടി ഒഴിവാക്കണമെന്ന് സഹോദരന്‍ കൃഷി മാന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.