സി പി എമ്മില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോരല്ല ഇപ്പോള്‍ പാര്‍ട്ടിയെ നാണം കെടുത്തുന്നത്. മറിച്ച് രണ്ടാം തവണയും അധികാരം ലഭിച്ചതിന്റെ അഹങ്കാരവും അശ്ശീലകഥകളും അഴിമതിയും ലഹരിക്കടത്തും എല്ലാം നിറഞ്ഞ് ഒരു വിഴിപ്പ് കൊട്ടയായി മാറുകയാണ് സി പി എം ജനങ്ങള്‍ക്ക് മുന്നില്‍. വഴി തെറ്റിപ്പോകുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും തിരുത്താന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തീരാത്ത പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സി പി എമ്മില്‍.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദം മുതല്‍ സി പി എം നേരിടേണ്ടി വന്നത് ആരോപണങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ്. നേതാക്കള്‍ പരസ്പരം പാര്‍ട്ടി യോഗങ്ങളില്‍ തമ്മില്‍ തല്ലുന്നതും സി പി എമ്മിന്‍ പതിവാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ പരസ്പരം ആക്രമിച്ചു.
മദ്യപാനും സ്വഭാവദൂഷ്യവും എല്ലാം യോഗത്തില്‍ പങ്കെടുത്തവര്‍ പരസ്പരം പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. ജില്ലയില്‍ നിയമന അഴിമതി, ലഹരി ഉപയോഗം, സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ഇഷ്ടമില്ലാത്തവരെ വെട്ടിനിരത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയവയാണു പാര്‍ട്ടിയെ അലട്ടുന്നത്. തെറ്റുതിരുത്തല്‍രേഖ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തതിനു പിന്നാലെ വിദ്യാര്‍ഥി, യുവജന നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ പോരാട്ടം ആരംഭിച്ചതോടെ പാര്‍ട്ടി നേതാക്കള്‍ പലരും ലഹരിക്കേസുകളില്‍ പിടിയിലായത് സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വിദ്യാര്‍ഥി സംഘടന നേതാക്കള്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇവരെ പുറത്താക്കി. അതുപോലെ തന്നെ യുവജന സംഘടന നേതാക്കള്‍ ലഹരി വിരുദ്ധ പരിപാടിക്ക് ശേഷം ബാറിലെത്തി മദ്യപിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
സി പി എം നേതാവിന്റെ ഫോണില്‍ 30-ല്‍ കൂടുതല്‍ സ്ത്രീകളുടെ അശ്ശീല ചിത്രങ്ങള്‍ കണ്ടെത്തിയതും ഇതേ നേതാവ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവും പിണറായി വിജയനും സി പി എമ്മിനും ഉണ്ടാക്കിയ നാണക്കേട് ചെറിയതല്ല. അതു പോലെ തന്നെ കായംകുളം മേഖലയിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വനിത നേതാക്കളെ അശ്ശീലച്ചുവയോടെ പരാമര്‍ശിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.
ലഹരിക്കടത്ത് ആരോപണം നേരിട്ട ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായ എ.ഷാനവാസിനെതിരെ കടുത്ത നടപടി വേണമെന്നു വാദിച്ചത് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയാണ്. പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷനും അന്വേഷണ കമ്മിഷനെ നിയോഗിക്കലുമായിരുന്നു നടപടി. പക്ഷേ ഷാനവാസിനെതിരെ നിലപാടെടുത്തവര്‍ക്കുള്ള തിരിച്ചടിയായി സൗത്ത് ഏരിയ കമ്മിറ്റിയംഗം എപി സോണയ്‌ക്കെതിരെ അശ്ലീല വിഡിയോ ആരോപണം ഉയരാന്‍ ഒട്ടും വൈകിയില്ല.
മിക്ക ജില്ലകളിലും സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് അവിടുത്തെ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെയാണ് കണ്ണീരില്‍ ജയരാജന്‍മാര്‍ തമ്മിലുള്ള പ്രശ്‌നവും വലിയ വിവാദമായിരുന്നു. അതോടൊപ്പം ചിന്ത ജെറോമിന്റെ വിവാദങ്ങള്‍ വേറെയും. ശമ്പളം, ഗവേഷണ പ്രബന്ധം, റിസോര്‍ട്ട് താമസം എന്നിവയാണ് ചിന്തയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.