തിരുവനന്തപുരം. ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് സി എം ഡി ബുജു പ്രഭാകര്‍. അതേസമയം ഗഡുക്കളായി ശമ്പളം വേണ്ടാ എന്നുള്ളവര്‍ രേഖമൂലം ഈ മാസം 25ന് മുമ്പ് അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളത്തിന്റെ ആദ്യ ഗഡു 5-ാം തിയതി ജീവനക്കാര്‍ക്ക് നല്‍കും. ബാക്കി തുക സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നല്‍കുമെന്നാണ് സി എം ഡി പറയുന്നത്.
അതേസമയം ശമ്പളം ഗഡുക്കളായി വേണ്ടാത്തവര്‍ സര്‍ക്കാരിന്റെ ധന സഹായം കെ എസ് ആര്‍ ടി സിക്ക് ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ ഭാഷയിലാണ് കെ എസ് ആര്‍ ടി സിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ സാധിക്കില്ലെങ്കില്‍ അടച്ചുപൂട്ടിക്കോളു എന്നായിരുന്നു വിഷയത്തില്‍ ഹൈക്കോടതിയുടെ പ്രതികരണം.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കെ എസ് ആര്‍ ടി സിയെ വിമര്‍ശിച്ചത്. കോടതിയില്‍ ബുധനാഴ്ചക്കകം ശമ്പളം നല്‍കുമെന്നാണ് കെ എസ് ആര്‍ ടി സി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഗഡുക്കളായി ശമ്പളം നല്‍കാമെന്ന് കെ എസ് ആര്‍ ടിസി വ്യക്തമാക്കിയത്.