കൊച്ചി. ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ശിവശങ്കറിനെ കോടിതി റിമാന്‍ഡ് ചെയ്തു. ഒന്‍മ്പത് ദിവസം ഇ ഡിയുടെ കസ്റ്റഡിയിലായിരുന്നു എം ശിവശങ്കര്‍. എന്നാല്‍ കസ്റ്റഡി നീട്ടി നല്‍കണമെന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടില്ല. റിമാന്‍ഡ് ചെയ്തതോടെ എം ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കി. തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി 14-ന് രാത്രിയാണ് എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.
സര്‍വ്വീസില്‍ നിന്നും പിരഞ്ഞ ശേഷമാണ് ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി എന്നിവയിലാണ് അറസ്റ്റ്. സി ബി ഐയും ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ട്. ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലുമായി ശവശങ്കര്‍ സഹകരിക്കാതെ വന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ ഒപ്പം ഇരുത്തിയും ഇ ഡി ശവശങ്കറിനെ ചോദ്യം ചെയ്തു. ബാങ്കില്‍ സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്ന് തുടങ്ങിയ ലോക്കര്‍ സംബന്ധിച്ചായിരുന്നു ചോദ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് കോടിയുടെ കോഴ ഇടപാട് നടന്നുവെന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം.