മലയാളികളുടെ പ്രീയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ് മമിത ബൈജു. സര്ോപരി പാലക്കാരന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മമിത ഇതിനോടകം നിരവധി ചിത്രങ്ങള്‍ വേഷമിട്ടു. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് മമിത.
സംവിധായകന് ബാലയുടെ സൂര്യയെ നായകനായി എത്തുന്ന സിനിമയിലായിരുന്നു മമിതയ്ക്ക് അവസരം ലഭിച്ചത്. വണങ്കന് എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ ചിത്രീകരണം തുടങ്ങിയ ശേഷം സൂര്യ ചിത്രത്തില്‍ നിന്നും പന്മാറി. സിനിമയുടെ തിരങ്കഥയില് ബാല വരുത്തിയ മാറ്റങ്ങളാണ് പിന്മാറ്റത്തിന് കാരണം. സൂര്യയ്ക്ക് പകരം മറ്റൊരു നടനെ ആ വേഷത്തില്‍ എത്തിക്കുവാനാണ് ബാലയുടെ തീരുമാനം.
സൂര്യ സാറും പ്രൊഡക്ഷനും വണങ്കാന്‍ സിനിമയില്‍ നിന്നും പിന്മാറി. അതുകൊണ്ട് സിനിമയില്‍ നിന്ന് താന്‍ പിന്‍വാങ്ങി. ചിത്രത്തില്‍ സൂര്യ സാറുമായി എനിക്ക് കോംബിനേഷന്‍ സീനുകളുണ്ടായിരുന്നു. നാല്പത് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. അത്രയും തന്നെ ദിവസങ്ങള്‍ എനിക്ക് വീണ്ടും പോകും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല.
കോളജുണ്ട്. വേറെ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും മാറേണ്ടി വന്നതെന്ന് മമിത പറഞ്ഞു. അര്ജുന് അശോകന് നായകനാകുന്ന പ്രണയ വിലാസം ആണ് മമിതയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു നായിക. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.