മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത മോഹൻദാസ് സിനിമ ലോകത്തേക്ക് എത്തിയത്. ഓൺ സ്‌ക്രീനിൽ തന്റെ അഭിനയത്തിലൂടെ മനസിൽ ഇടം നേടിയ മംമ്ത ഓഫ് സ്‌ക്രീനിൽ എല്ലാ അർത്ഥത്തിലും ഒരു പോരാളിയാണ്. ക്യാൻസർ രോഗത്തെ തന്റെ മനക്കരുത്തു കൊണ്ട് അതിജീവിച്ചയാളാണ് മംമ്ത വീണ്ടും സിനിമയിൽ സജ്ജീവമായത്.
തന്റെ അമ്മയെക്കുറിച്ചുള്ള മംമ്തയുടെ വാക്കുകളും ശ്രദ്ധേയമാവുകയാണ്. തന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണെന്നാണ് മംമ്ത പറയുന്നത്, ക്യൂട്ടാണ് എന്റെ മമ്മി. എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന താരം പറയുന്നു.
ഗംഗയുടേയും മോഹന്റേയും മകളാണ് എന്നതാണ് എന്റെ വലിയ വിലാസം എന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ മാർക്കു കുറയുമോ എന്നോർത്ത് പേടിച്ച് എനിക്ക് പനി വന്നിട്ടുണ്ടെന്നും മംമത പറയുന്നു. എല്ലാ പെൺകുട്ടികളേയും പോലെ ടീനേജ് കാലത്ത് അമ്മയായിരുന്നു തന്റെ ഏറ്റവും വലിയ ശത്രുവെന്നും മംമ്ത പറയുന്നു. പക്ഷെ അന്നത്തെ വിഡ്ഢിത്തത്തെക്കുറിച്ച് ഓർത്ത് പിന്നെ ഒരുപാട് സങ്കടം തോന്നിയെന്നും മംമത് പറയുന്നു.
ക്യാൻസർ ആണെന്ന് അറിഞ്ഞ നിമിഷത്തിൽ അമ്മയുടെ കരച്ചിൽ ഇന്നും ഓർമ്മയുണ്ട്. ഹൃദയം പൊട്ടിയുള്ള കരച്ചിലായിരുന്നുവെന്നാണ് മംമ്ത പറയുന്നത്. അമ്മയെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു നമുക്ക് നോക്കാം ശരിയാകും എല്ലാം. പിന്നെ അങ്ങോട്ട് ഇന്നും ഞാൻ അമ്മയേയും അച്ഛേയും ആശ്വസിപ്പിക്കുകയാണ്. എന്റെ എനർജിയാണ് അവരുടെ കരുത്ത്. ഞാൻ തളർന്നാൽ വീടു മുഴുവൻ ഇരുട്ടിലായി പോവുമെന്നാണ് മംമ്ത മോഹൻദാസ് പറയുന്നത്.