തെങ്ങ് കേരളത്തിന്റെ സംസ്ഥാന വൃക്ഷമാണ്. നാം തെങ്ങിന്റെ പല ഉത്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തെങ്ങിന്റെ ചിരട്ടയില്‍ നിന്നും വിത്യസ്തമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വിജയം നേടിയിരിക്കുകയാണ് മരിയ കുര്യാക്കോസ് എന്ന ചെറുപ്പക്കാരി. കുട്ടിക്കാലം മുതല്‍ ബിസിനസ്സില്‍ താല്പര്യം ഉണ്ടായിരുന്ന മരിയ 2019ലാണ് തന്റെ സംരംഭമായ തേങ്ങ ആരംഭിക്കുന്നത്.
മരിയ ചിരട്ടയില്‍ നിന്നും സ്പൂണ്‍, ഫോര്‍ക്ക്, ചെടിച്ചട്ടി, മൊബൈല്‍ ഹോള്‍ഡര്‍, ക്ലോക്ക് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ചിരട്ടയുടെ ഉപയോഗം തന്നെ മാറ്റിയെടുക്കുവനാണ് ഈ സംരംഭ ശ്രമിക്കുന്നത്. സംരംഭം ആരംഭിക്കുമ്പോള്‍ കോക്കനട്ട് ബൗളുകളാണ് പുറത്തിറക്കിയത്. പിന്നീട് വിപണിയില്‍ വലിയ വിജയ നേടുവാന്‍ തേങ്ങയ്ക്ക് സാധിച്ചത് കോക്കനട്ട് ബൗളിലൂടെയാണ്.
വിജയം കണ്ടതോടെ ചിരട്ട ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കലാകാരന്മാരെ കണ്ടെത്തി അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. തേങ്ങ സ്വന്തമായി നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് പുറമേ പുറത്ത് നിര്‍മിക്കുന്ന ഉത്പന്നങ്ങളും വിപണനം ചെയ്യുന്നു. നിലവില്‍ 12 ജില്ലകളിലായി നിരവധി പേരാണ് തേങ്ങയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. സംരംഭകയാകണം എന്ന താല്പര്യം മാത്രമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നതെന്നും.
നിരന്തരമായി നടത്തിയ പഠനത്തിലൂടെയാണ് ഉത്പന്നങ്ങള്‍ വികസിപ്പിച്ചതെന്നും മരിയ പറയുന്നു. ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് വിപണനം. രാജ്യത്തിന്റെ വിവിധ ഭാങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്ത് യു എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ ഉണ്ടെന്ന് മരിയ പറയുന്നു.