കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബജറ്റിലൂടെ നല്‍കിയത് ഇരുട്ടടി. സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നത് ഇന്ധനവില വര്‍ധനവാണ്. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് രണ്ട് രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് എര്‍പ്പെടുത്തുവനാണ് സര്‍ക്കാര്‍ തീരുമാനം.
നിലവില്‍ നമ്മള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വഹനത്തില്‍ നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നല്‍കുന്നുണ്ട്. ഇതിന് പുറമേ സെസ് എന്ന പേരില്‍ 25 പൈസ ഉപഭോക്താക്കളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മേടിക്കുന്നു. ഇതിന് പുറമേയാണ് രണ്ട് രൂപ അധികമായി വാങ്ങുവാന്‍ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്.
അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ദേശം നടപ്പിലാക്കുവനാണ് നീക്കം. നിലവില്‍ ഇത് എങ്ങനെ നടപ്പാക്കണമെന്ന് ഇന്ധന കമ്പനികള്‍ക്കും വ്യക്തതയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തതവരുത്തും. വെള്ളിയാഴ്ച കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 പൈസയാണ് വില. ഡീസലിന് 94.53 രൂപയും. പെട്രോളിന് അടിസ്ഥാനവില 57.59, ഡീസലിന് 58.27 രൂപയുമാണ്. വിവിധ നികുതിയിലൂടെ കടന്നുപോകുമ്പോഴാണ് വലിയ വിലയായി ഇത് മാറുന്നത്.