ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കുവാനുള്ള ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ശനിയാഴ്ച തന്നെ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ജി എസ് ടി കുടിശ്ശിക ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കുവാനുള്ള 16,982 കോടിയാണ് വിതരണം ചെയ്യുന്നത്. ഇ എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
ഇപ്പോള്‍ നഷ്ടപരിഹാര ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്കുവാന് നഷ്ടപരിഹാര ഫണ്ടില്‍ പണം ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ മറ്റു വരുമാന മാര്‍ഗങ്ങളില്‍ നിന്നുമാണ് പണം നല്‍കുന്നത്. ഇതോടെ അഞ്ച് വര്‍ഷത്തെ നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. ഭാവിയിലെ നഷ്ടപരിഹാര സെസ് പിരിവില്‍ നിന്നും തുക തിരിച്ച് പിടിക്കുമെന്നും ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരമന് അറിയിച്ചു.
അതേസമയം, രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്ക് ഒരു രാജ്യം ഒരു നികുതി ഒരു ട്രിബ്യൂണല്‍ നയം എതിരാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന കേരളം നിലപാട് സ്വീകരിച്ചു. തമിഴ്നാടും, ഉത്തര്‍പ്രദേശും, ബംഗാളും നയത്തെ എതിര്‍ത്തു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന ഈ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളത്തിന് വേണ്ടി ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ യോ?ഗത്തില്‍ അറിയിച്ചു.
സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി ട്രിബ്യൂണല്‍ രൂപീകരണം സംബന്ധിച്ച് തീരുമാനം ആകാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. ട്രിബ്യൂണല്‍ രൂപീകരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ എതിര്‍ത്താണ് ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം കടുത്ത നിലപാട് സ്വീകരിച്ചത്. നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങള്‍ ഉണ്ട്.
അതിനാല്‍ തന്നെ ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടായിരിക്കണമെന്നും സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.