രാജ്യത്തെ ഒരു പൗരനും ഇനി പട്ടിണി കിടക്കില്ല, ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനം നടത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കുന്ന ഭക്ഷണ പദ്ധതിയായ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി നീട്ടുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ധനന്ത്രി അവതരിപ്പിച്ച ബജറ്റിലാണ് സാധരണക്കാരന് വലിയ ആശ്വാസമാകുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ 81 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ കീഴില്‍ വരും. അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി ജനങ്ങളിലേക്ക് എത്തും. ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വെയ്ക്കുന്നത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും.
- രാജ്യത്തെ യുവാക്കള്‍ക്ക് മുന്‍ഗണന, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍ , സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ വര്‍ദ്ധിപ്പിക്കല്‍ എന്നീ മൂന്ന് ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍
- രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ 2,516 കോടി അനുവദിച്ചു.
- രാജ്യത്ത് 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി
- സേവന രംഗത്ത് രാജ്യം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതിന്റെ ഭാ?ഗമായി 157 നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും.
- കാര്‍ഷിക മേഖലയില്‍ ഉണര്‍വ് നല്‍കുവാന്‍ 2200 കോടിയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി
- കാര്‍ഷകര്‍രെ സഹായിക്കുവാന്‍ കാര്‍ഷിക വായ്പ 20 ലക്ഷം കോടി.
- ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ.
- രാജ്യത്തു നിന്നും 2027ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും.
- 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരും.
- റെയില്‍വേയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന വിഹിതം 2.40 ലക്ഷം കോടി.
- മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി.