തിരുവനന്തപുരം. പട്ടിക പെരുപ്പിച്ച് കാണിച്ചും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കടകളെയും സ്ഥാപനങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയും ജനങ്ങളെ പറ്റിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും എന്നും രണ്ട് ലക്ഷം തൊഴിലവസരം ഉണ്ടായെന്നും കേരളത്തില്‍ 7,000 കോടിയുടെ നിക്ഷേപം നടന്നുവെന്നുമായിരുന്നു സര്‍ക്കര്‍ അവകാശപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം പെരും നുണയാണെന്ന് തെളിവുകള്‍ സഹിതം പുറത്ത് വന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പട്ടിക പെരുപ്പിച്ച് സര്‍ക്കാര്‍ കാണിച്ചു. 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോമിയോ ക്ലിനിക്കും എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലും പട്ടികയില്‍ ഉണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. തൃശരില്‍ തുറക്കാത്ത കടകളും പുതിയ സംരംഭങ്ങളുടെ പട്ടികയിലിടം നേടി. ഇതിന് പുറമേ പിന്‍വലിച്ച അപേക്ഷകളും കണക്കില്‍ ചേര്‍ത്തു.
കേരളത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തില്‍ എത്തുവാന്‍ പെട്ടിക്കടയും ബാര്‍ബര്‍ ഷോപ്പം വരെ ഇതില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്. അതേസമയം പട്ടികയില്‍ ഉള്‍പ്പെട്ട പലരും ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല. ഒരു ലക്ഷം സംരംഭങ്ങളുടെ പട്ടിക സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.