കൊച്ചി. ജനങ്ങളെ പിഴിയാന്‍ കെഎസ്ഇബിയുടെ നീക്കം. ചരിത്രത്തിലാദ്യമായി ലാഭത്തില്‍ എത്തിയ കെ എസ് ഇ ബി ഇക്കാര്യം മറച്ചുവെച്ച് നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷനെ സമീപിച്ചു. 2021- 2022 വര്‍ഷത്തില്‍ കമ്പനിക്ക് 736 കോടി രൂപയുടെ ലാഭമാണ് ഉള്ളത്. വരുമാനം 16,985.62 കോടിയും ചെലവ് 16,249.35 കോടിയുമാണ്. സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ 998 കോടി കമ്മി കണക്കാക്കിയിടത്താണ് 736 കോടിയുടെ ലാഭം കെ എസ് ഇ ബി നേടിയത്.
എന്നാല്‍ കൂടുതല്‍ ലാഭം നേടുവാന്‍ ലാഭക്കണക്ക് മറച്ച് വെച്ച് ചെലവ് അധികരിച്ചു കാണിച്ച് കമ്പനി റഗുലേറ്ററി കമ്മീഷനെ സമീപിക്കുകായിരുന്നു. ഇതില്‍ വരവും ചെലവും 16635.94 കോടിയാണ് കാണിച്ചിരിക്കുന്നത്. അതേസമയം നാല് വര്‍ഷം തുടര്‍ച്ചയായി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷം നിരക്ക് വര്‍ധവിലൂടെ 1044.43 കോടി രൂപ ലഭിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ജൂണില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
ഇതിലൂടെ കെ എസ് ഇ ബി 1,000 കോടിയുടെ അധിക വരുമാനമാണ് പ്രതിക്ഷിക്കുന്നത്. അതേസമയം ഈ വര്‍ഷത്തെ കണക്കുകള്‍ വരുവാന്‍ പോകുന്നതെയുള്ളു. കൂടുതല്‍ മഴ ലഭിച്ചതും ജലത്തില്‍ നിന്ന് വൈദ്യുതി കൂടുതല്‍ ഉല്പാദിപ്പിച്ചതും കെ എസ് ഇ ബിക്ക് നേട്ടമായി. കെ എസ് ഇ ബി 1,500 കോടിയുടെ ലാഭം ഉണ്ടാക്കുമെന്നാണ് മുന്‍ ചെയര്മാന് ബി അശോക് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പറഞ്ഞത്.