ന്യൂഡല്‍ഹി. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടുന്നതിന് കാരണമാകും. ആര് ബി ഐയുടെ നടപടിയെ തുടര്‍ന്ന് വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവ് കാലയളവോ വര്‍ധിക്കും.
അതേസമയം ബാങ്കുകളിലെ സ്ഥിര നിക്ഷേപ പലിശയും ഉയരുവാന് സാധ്യതയുണ്ട്. കഴിഞ്ഞ 9 മാസത്തിനിടെ 6-ാം തവണയാണ് പലിശ നിരക്ക് ഉയരുന്നത്. റിസര്‍വ് ബാങ്ക് പണനയസമിതി യോഗത്തിന് പിന്നാലെയാണ് ആര് ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുതിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചത്.