മലയാളത്തിലെ മികച്ച യുവ നടിമാരില്‍ ഒരാളാണ് സംയുക്ത മേനോന്. തീവണ്ടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി പിന്നീട് നിരവധി മികച്ച ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചു. മലയാളത്തില്‍ നിന്നും നടി തമിഴ് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ധനുഷിനൊപ്പം അഭിനയിക്കുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സംയുക്ത. എന്നാല്‍ ഈ സന്തോഷത്തിനിടയിലും സംയുക്ത തന്റെ പേരില്‍ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്.
തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്ന ജാതിപ്പേരാണ് സംയുക്ത എടുത്ത് മാറ്റിയത്. ഇത്തരത്തില്‍ ജാതിപ്പേര് ചേര്‍ക്കുന്നത് തനിയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല എന്ന് സംയുക്ത തുറന്ന് പറഞ്ഞു. അതുകൊണ്ട് മേനോന് എന്ന ജാതിപ്പേര് എടുത്ത് മാറ്റുകയാണ്. സിനിമയിലേക്ക് താന്‍ വരുമ്പോള്‍ എന്റെ അതേ പേരില്‍ നേരത്തെ എസ്റ്റാബ്ലിഷ് ആയ ഒരു നടി ഉള്ളത് കൊണ്ട് മേനോന് ചേര്‍ക്കാതെ നിര്‍വ്വാഹമില്ലായിരുന്നു.
അതുകൊണ്ടാണ് സംയുക്ത മേനോന് എന്ന് തന്നെ പറഞ്ഞത്. ഇനി അത് വേണ്ട എന്നാണ് നടി പറയുന്നത്. നടി നടന്മാരില് പലരും പേരിനൊപ്പം ജാതി പേര് ചേര്‍ക്കാറുണ്ട്. എന്നാല്‍ ചിലര്‍ അത് ഇഷ്ടപ്പെടാറില്ല. മുമ്പ് നടി പാര്‍വതി തിരുവോത്ത് അടക്കം തന്റെ ജാതി പേരുമാറ്റിയാണ് തിരുവോത്ത് എന്ന കുടുംബ പേര് വെച്ചത്.
ഒരുകാലത്ത് ഒട്ടിമുക്ക പേരിന് പുറകിലും ജാതി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിലൊക്കെ കുറെ മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴിതാ നടി സംയുക്ത വരെ മാറി ചിന്തിച്ചിരിക്കുകയാണ്.