തിരുവനന്തപുരം. റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരണവുമായി ചിന്ത ജെറോം. കോവിഡ് കാലത്ത് അമ്മയ്ക്ക് സ്ട്രോക്ക് വന്നിരുന്നു. അതിനാല്‍ തന്റെ അമ്മയുടെ ചികിത്സയ്ക്കാണ് അവിടെ താമസിച്ചതെന്ന് ചിന്ത വിവാദത്തോട് പ്രതികരിച്ചു. അമ്മയെ വീട്ടില്‍ തനിച്ചാക്കി പോകുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. തന്നെ ഈ കാര്യത്തില്‍ വിമര്‍ശിക്കുന്നവര്‍ അവസ്ഥ മനസിലാക്കണമെന്ന് ചിന്ത പ്രതികരിച്ചു.
അതേസമയം വിവാദ റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊല്ലം തങ്കശേരിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലാണ് ചിന്ത ജെറോം താമസിക്കുന്നത്. ചിന്ത ജെറോം വേഗത്തില്‍ യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും റിസോര്‍ട്ടില്‍ ചിന്ത നടത്തിയ ഇടപാടുകള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.