പ്രതിഷേധങ്ങള്‍ക്കിടയിലും 1,000 കോടിയിലേക്ക് അടുക്കുകയാണ് ഷാരൂഖ് ഖാന് ചിത്രം പഠാന്റെ ബോക്സോഫീസ് കളക്ഷന്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തെക്കുറിച്ച് ലോക്സഭയില്‍ നടത്തിയ പരാമര്‍ശമാണ് പുതിയ ചര്‍ച്ചവിഷയം. രാഷ്ട്രതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പഠാനെക്കുറിച്ച് സംസാരിച്ചത്.
ദശാബ്ദങ്ങള്‍ക്ക് ശേഷം ശ്രീനഗറിലെ തിയേറ്ററുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിലെ മാറുന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പഠാനെക്കുറിച്ചും പറഞ്ഞത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ഷാരൂഖ് ആരാധകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നു.
ചിത്രം പുറത്ത് ഇറങ്ങുന്നതിന് മുമ്പ് നടന്ന വിവദങ്ങളില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും വിട്ട് നില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.