മലയാളികള്‍ എന്നും ഓര്‍ത്ത് ചിരിക്കുന്ന ഹാസ്യ നിമിഷങ്ങള്‍ മലയാളികള്‍ക്ക് നല്കിയ വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയാണെങ്കിലും അദ്ദേഹം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സി ബി ഐ 5 എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആരോഗ്യ സ്ഥിതിവെച്ച് വലിയ റോളുകള്‍ ഒന്നും അദ്ദേഹത്തിന് ചെയ്യുവാന്‍ സാധിക്കാത്തത് കൊണ്ട് ചെറിയ സീനുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.
അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് മലയാള സിനിമയില്‍ മറ്റാര്‍ക്കും എത്തുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴിത മകള്‍ പാര്‍വതി ഷോണ്‍ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴും ജഗതി ശ്രീകുമാര്‍ ക്യാമറക്ക് മുമ്പില്‍ വരുമ്പോള്‍ മുമ്പ് എങ്ങനെ ആയിരുന്നോ അതെപോലെയാണ് ഇപ്പോഴും അദ്ദേഹം എന്നാണ് പാര്‍വതി പറയുന്നത്.
ക്യാമറക്ക് മുമ്പില്‍ നില്ക്കുമ്പോള് അദ്ദേഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നേരിട്ട് കണ്ടവര്‍ക്ക് മനസിലാകും. സ്ഥിരമായി അദ്ദേഹത്തെ കാണുവാന്‍ എത്തുന്നവര്‍ പപ്പ ഇപ്പോള്‍ അഭിനയിച്ച ചിത്രത്തിന്റെ ഭാഗം കണ്ടിട്ട് പഴയ ജഗതിയെ നമ്മള്‍ക്ക് കാണാന്‍ സാധിച്ചു എന്ന് പറയും. പപ്പയുടെ ഇപ്പോഴത്തെ ആരോഗ്യനില അനുസരിച്ച് ചെയ്യുവാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും അഭിനയിക്കും.
ഒരു പാട് ഓഫറുകള്‍ വരുന്നുണ്ട്. അവര്‍ വലിയ പ്രതീക്ഷകളോടെയാണ് വരുന്നത് എന്നാല്‍ പ്രതീക്ഷിക്കുന്ന മാറ്റം വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പപ്പ കംഫര്‍ട്ടാണോ എന്ന് നോക്കിയിട്ട് മാത്രമെ കഥാപാത്രങ്ങള്‍ ഏറ്റെടുക്കു.