തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ എത്തിയ ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 83.6 ശതമാനം യാത്രക്കാരുടെ വളര്‍ച്ചയാണ് വിമാനത്താവളത്തില്‍ ഉണ്ടായത്. അതേസമയം തിരുവനന്തപുരത്തുനിന്നും ഷെഡ്യൂളുകളില്‍ 31.53 ശതമാനം വളര്‍ച്ചയും ഇക്കാലയളവില്‍ ഉണ്ടായി.
2023 ജനുവരിയില്‍ ആകെ മൂന്നര ലക്ഷത്തോളം പേരാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്തത്. 2022 ജനുവരി മാസത്തില്‍ ഇത് ഒന്നര ലക്ഷത്തോളമായിരുന്നു. അതേസമയം 2022 ജനുവരി മാസത്തില്‍ 5687 പേരാണ് യാത്ര ചെയ്തതെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 10445 യാത്രക്കാരായി ഉയര്‍ന്നു. അതേസമയം എയര്‍ ഗ്രാഫിക് മൂവ്‌മെന്റിലൂം വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായ്, ഷാര്‍ജ, അബുദാബി, ദോഹ, മസ്‌കറ്റ്, ബഹ്‌റൈന്‍, ദമാം, കുവൈറ്റ്, സിംഗപ്പൂര്‍, കൊളംബോ തുടങ്ങി 12 രാജ്യങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ട്. അതുപോലെ തന്നെ രാജ്യത്തെ 10 നഗരങ്ങളിലേക്കും വിമാനസര്‍വ്വീസ് ലഭിക്കുന്നു. നിലവില്‍ ആഴ്ചില്‍ 131 ആഭ്യന്തര സര്‍വ്വീസുകളും 120 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്നും നടക്കുന്നത്.