മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് വിന്‍സി അലോഷ്യസ്. വികൃതി എന്ന സിനിമയില്‍ വിന്‍സി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് വിന്‍സിക്ക് ലഭിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി സിനിമ രംഗത്തേക്ക് എത്തുന്നത്. അഭിനയിച്ച സിനിമകളില്‍ ചെറിയ വേഷമാണെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നതായിരുന്നു.
വിന്‍സി ആദ്യമായി പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയാണ് രേഖ. സംവിധായകന് കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേര്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐസക് തോമസാണ്. ഉണ്ണി ലുലുവാണ് സിനിമയിലെ മറ്റ് ഒരു പ്രധാനവേഷത്തില്‍ എത്തുന്നത്. അതേസമയം സിനിമയുട പ്രേമോഷന് പരിപാടികള്‍ക്കിടയില്‍ വിന്‍സി തന്റെ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരുന്നു.
‘ എന്താണെന്ന് അറിയില്ല തന്റെ പ്രേമം ഭയങ്കര ഫ്ലോപ്പാണെന്ന് വിന്‍സി പറയുന്നു. എനിക്ക് ഒരാളോട് ഇഷ്ടം തോന്നിയാല്‍ അപ്പോള്‍ തന്നെ അത് പറയും. ക്ഷമ തീരെ ഇല്ല. പെട്ടെന്നുള്ള ചിന്തയും പ്രവര്‍ത്തിയുമാണ്. എടുത്ത് ചാട്ടം കൂടുതലാണ്. മുന്‍ എക്സ്പീരിയന്‍സ് ഇല്ലെന്ന് കരുതിക്കോ, പ്രേമിക്കാന്‍ തോന്നുന്നുണ്ട്. സിനിമയായിരിക്കും എല്ലാവര്ക്കും പ്രേമമുണ്ട് നമുക്ക് വേണമെന്നാതായിരിക്കാം. ചിന്തിക്കുവാന്‍ പാടില്ല. പോയി പറയു എന്ന പരിപാടിയാണെന്നും വിന്‍സി പറഞ്ഞു.
ആദ്യമായി സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് വിന്‍സി ഇപ്പോള്‍. റിയലിറ്റി ഷോയില്‍ പങ്കെടുത്തിട്ടും ആദ്യമായി സിനിമയില്‍ എത്തിയപ്പോള്‍ ഫ്ലോപ്പായിരുന്നു. എത്രയോ ടേക്ക് കഴിഞ്ഞാണ് ആ്മവിശ്വാസം വന്നത്. പേടിയായിരുന്നു പ്രശ്നമെന്നും വിന്‍സി പറഞ്ഞു.