തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വോളന്ററി റിട്ടയര്‍മെന്റ് സ്കീം (വി ആര് എസ്) നല്കാന് കെ എസ് ആര് ടി സി. വി ആര് എസ് നല്കുവാന് കെ എസ് ആര് ടി സി മാനേജ്മെന്റ് 50 വയസ്സ് പിന്നിട്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയതായിട്ടാണ് വിവരം. 7,200 ജീവനക്കാര്‍ക്കാണ് വി ആര് എസ് നല്‍കുക. വി ആര് എസ് ലഭിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ കെ എസ് ആര് ടി സി നല്‍കും.
അതേസമയം ജീവനക്കാര്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിന് ശേഷം നല്‍കും. വി ആര് എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവിന്റെ 50 ശതമാനം കുറയുമെന്നാണ് കെ എസ് ആര് ടി സി മാനേജ്മെന്റിന്റെ കണക്കുക്കൂട്ടല്‍. കെ എസ് ആര് ടി സിയില്‍ വി ആര് എസ് നടപ്പാക്കുവാന്‍ 1080 കോടി രൂപയാണ് ആവശ്യം. ഈ തുക ലഭിക്കുന്നതിനായി ധനവകുപ്പിനെ കൈമാറാനാണ് കെ എസ് ആര് ടി സിയുടെ തീരുമാനം.
കുറെ ജീവനക്കാരെ വി ആര് എസ് നല്കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റ് കണക്ക് കൂട്ടുന്നത്. കെ എസ് ആര് ടി സിയില്‍ 24,000 ജീവനക്കാരാണ് നിലവില്‍ ഉള്ളത്.