ന്യൂഡല്‍ഹി. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുടെ കുടുംബത്തില്‍ പെട്ടവര്‍ എന്ത് കൊണ്ട് നെഹ്റു എന്ന പേര് ഉപയോഗിക്കാത്തതെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. നെഹ്റു എന്ന പേര് കോണ്‍ഗ്രസ് എപ്പോഴും പറയുന്നു. നെഹ്റു എന്ന പേര് എവിടെയെങ്കിലും പരാമര്‍ശിക്കാതെ പോയാല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നു. എന്നാല്‍ കുടുംബത്തില്‍പ്പെട്ട ആരും എന്ത് കൊണ്ട് നെഹ്റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ പേര് സംബന്ധിച്ച് ചിലര്‍ പരാതി പറയുന്നുണ്ട്. നെഹ്റു കുടുംബത്തിന്റെ പേരിലാണ് 100 പദ്ധതികള്‍ ഉള്ളത്. ചില പദ്ധതികള്‍ക്ക് നെഹ്റുവിന്റെ പേരില്ലെങ്കില്‍ ചിലര്‍ക്ക് വിരളിപിടിക്കുന്നു.
ചിലപ്പോള്‍ നെഹ്റുജിയുടെ പേര് ഞങ്ങള്‍ക്ക് വിട്ട് പോയേക്കാം എന്നാല്‍ പിന്നീട് അത് ശരിയാക്കാം. അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ്. എന്നാല്‍ എനിക്ക് ആശ്ചര്യം തോന്നുന്ന കാര്യം എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തിയും നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യം കണ്ട ആ മഹാനായ വ്യക്തിയെ നിങ്ങള്‍ക്കും കുടുംബത്തിനും സ്വീകാര്യമല്ലെങ്കില്‍ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു.
1 Comment
സത്യത്തിൽ എന്തൊരു മണ്ടൻ ചോദ്യം ആയിരുന്നു അത്? മോത്തിലാൽ നെഹ്റുവിന് ഒരേയൊരു മകനെ ഉണ്ടായിരുന്നുള്ളൂ. ജവഹർലാൽ നെഹ്റു. ജവഹർലാൽ നെഹ്റുവിന് ആൺകുട്ടികൾ ഇല്ല. അതുകൊണ്ടുതന്നെ നെഹ്റു എന്ന പേര് പിന്നീട് വരില്ല. പിന്നീട് വരുന്നത് ഇന്ദിരയുടെ ഭർത്താവിൻറെ പേരാണ്. ഫിറോസ് ഷാ എന്ന പാഴ്സിയെ മോഹൻദാസ് കരംചന്ദ് ഗാന്ധി ദത്തെടുത്തതായി പ്രഖ്യാപിച്ചപ്പോൾ ഫിറോസ് ഗാന്ധിയായി. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധിയായി. ഇന്ദിരയുടെ മക്കളും ഗാന്ധിമാരായി. ഗാന്ധി ദത്തെടുത്ത ആളുടെ മക്കൾ ഗാന്ധികളാണ്.