കേരത്തില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്സ് 12 ലക്ഷം ഡോളറിന്റെ നിക്ഷേപം നേടി. കേരളത്തില്‍ തൃശൂരാണ് ഇന്‍കര്‍ റോബോട്ടിക്സിന്റെ ആസ്ഥാനം. പ്രാരംഭ ഘട്ട വെഞ്ച്വര്‍ ക്യാപിറ്റലായ എ എച്ച് കെ വെഞ്ചേഴ്സിന്റെ നേതൃത്വത്തിലാണ് പ്രീ സീരീസ് ധനസമാഹരണ റൗണ്ടില്‍ വലിയ നേട്ടം കൈവരിക്കുവാന്‍ ഇന്‍കര്‍ റോബോട്ടിക്സിന് സാധിച്ചത്.
റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യൂക്കേഷന്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്സ് 2018ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്സില്‍ 80 ജീവനക്കാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 4,500 ചതുരശ്ര അടി റോബോട്ടിക് ഫെസിലിറ്റിയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
10 കോടിയുടെ നിക്ഷേപം സാങ്കേതിക വിദ്യയുടെ വികസനത്തിനും ഇന്‍കര്‍ റോബോട്ടിക്സിന്റെ പരിശീലന ഡെലിവറി പ്ലാറ്റ് ഫോം കൂടുതല്‍ ശക്തിപ്പെടുത്തുവാനും ഈ ഫണ്ടിം കമ്പനിയെ സഹായിക്കും. റോബോട്ടിക്സില്‍ സമഗ്രമായ പഠനാനുഭവം പ്രാപ്തമാക്കുന്നതിനായി നിര്‍മിച്ച ആദ്യ ട്രെയിനിംഗ് റോബോര്‍ട്ടായ ഒള്ട്ടണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശാസ്ത്ര പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെക്നോളജി ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുവനുള്ള ആദ്യ ചുവടുകളാണ് കമ്പനി വെച്ചിരിക്കുന്നതെന്ന് കമ്പനി സി ഇ ഒ അമിത് രാമന് പറഞ്ഞു.