ചലച്ചിത്രം നടന് രാഹുല്‍ മാധവ് വിവാഹിതനായി. ബെംഗളൂരുവിലാണ് വിവാഹം നടന്നത്. ദീപശ്രീയാണ് വധു. ചടങ്ങില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മലയാള സിനിമ മേഖലയില്‍ നിന്നും നിരവധി പേര് വിവാഹത്തിന് എത്തിയിരുന്നു. രാഹുല്‍ മാധവിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേര് ആശംസകളുമായി എത്തി.
മലയാള സിനിമ ലോകത്തു നിന്നും സംവിധായകന് ഷാജി കൈലാസ്, നിര്‍മാതാവ് ബാദുഷ, നരേന്, സൈജു കുറുപ്പ് എന്നിവരും പങ്കെടുത്തു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അടക്കം രാഹുലിന് ആശംസകള്‍ നേര്‍ന്നു.ബാക്കോക്ക് സമ്മര്‍ എന്നി സിനിമയിലൂടെയാണ് രാഹുല്‍ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മെമ്മറീസ്, കടുവ, പപ്പന്, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.