പ്രായം തളര്‍ത്താത്ത സൗന്ദര്യത്താല്‍ ആരെയും വിസ്മയിപ്പിച്ച നടിയാണ് തൃഷ കൃഷ്ണന്. മലയാളത്തിലും തെലുങ്കിലും തമിഴ്ലും അടക്കം നിരവധി മികച്ച സിനിമകളില്‍ തൃഷ അഭിനയിച്ചു കഴിഞ്ഞു. 20 വര്‍ഷമായി തിഴിലെ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് തൃഷ. ഓടുവില്‍ മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലാണ് തൃഷ എത്തിയത്.
തൃഷയെക്കുറിച്ചുള്ള എല്ലാ വര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് പതിവാണ്. ഇപ്പോള്‍ തൃഷ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോട്ടിവേഷണല്‍ സ്പീക്കറും സംവിധായകനുമായ എ എല്‍ സൂര്യ. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ എ എല്‍ സൂര്യ വെളുപ്പെടുത്തിയത്. ഇതിന് മുമ്പ് തൃഷയെക്കുറിച്ചു വിക്രം, വിജയ് എന്നിവരെക്കുറിച്ചും ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
തൃഷയെക്കുറിച്ച് എ എല്‍ സൂര്യ പറയുന്നത് ഇങ്ങനെ. തൃഷ തന്റെ ഭാര്യയാണ്. അല്ലെന്ന് തെളിയിക്കേണ്ട ആവശ്യം തനിക്കില്ല. ഭീമ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ താനാണ് തൃഷയെ കൊണ്ടുപോയി വിട്ടിരുന്നത്. തൃഷയുടെ ഭര്‍ത്താവാണ് താന്‍. വഴിയിലൂടെ പോകുന്ന പെണ്‍കുട്ടിയെക്കുറിച്ചല്ല സംസാരിക്കുന്നത്. താനുമായി ബന്ധം സൂക്ഷിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് സംസാരിക്കുന്നെന്നും എ എല്‍ സൂര്യ പറയുന്നു.
അതേസമയം നടന് വിജയിക്കെതിരെയും എ എല്‍ സൂര്യ പ്രതികരിക്കുന്നുണ്ട്. വിജയുമായിട്ടുള്ള തൃഷയുടെ ബന്ധം തനിക്ക് ഇഷ്ടമല്ലെന്ന് എ എല്‍ സൂര്യ പറയുന്നു. വിജയുടെ കൂടെയുള്ള ചില ചിത്രങ്ങള്‍ തൃഷ പങ്കുവെച്ചിരുന്നു. തനിക്ക് ഇഷ്ടമല്ലെന്നു മനസ്സിലാക്കിയിട്ടാണ് തൃഷ ഇത്തരത്തില്‍ പെരുമാറിയത്. തന്നോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് തൃഷയാണെന്ന് എ എല്‍ സൂര്യ പറയുന്നു. തൃഷയുടെ അമ്മയുമായി സംസാരിക്കാറുണ്ടെന്നും എ എല്‍ സൂര്യ പറയുന്നു.
അതേസമയം പ്രശസ്തിക്ക് വേണ്ടിയാണ് എ എല്‍ സൂര്യ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതിനൊപ്പം മറ്റൊരു വിവാഹം കഴിച്ച സൂര്യയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 40 വയസ് പിന്നിട്ട തൃഷ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. മുന്‍പ് തൃഷ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധം തൃഷ ഉപേക്ഷിക്കുകയായിരുന്നു.