ചെന്നൈ. മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായിട്ടെത്തിയ ചിത്രമാണ് നാടോടിക്കാറ്റ്. മലയാളികള്‍ക്ക് മറക്കുവാന്‍ കഴിയാത്ത ഈ ചിത്രത്തിലെ ഒരു രംഗമാണ് വില്ലന്‍ കഥാപാത്രമായ പവനായി. ചിത്രത്തിലെ ഏറ്റവും രസകരമായ സീനുകളില്‍ ഒന്നായിരുന്നു പവനായിയും മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സംഘടനം. ഈ രംഗങ്ങള്‍ ചിത്രീകരിച്ചത് ചെന്നൈയിലെ അണ്ണാ ഗനര്‍ ടവര്‍ പാര്‍ക്കിലാണ്.
12 വര്‍ഷമായി ഈ ടവറില്‍ ആര്‍ക്കും പ്രവേശനമില്ലായിരുന്നു. കാരണം പവനായി മാതൃകയില്‍ പലരും ടവറില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണ് കാരണം. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടവര്‍ പൊതുജനത്തിനായി തുറന്ന് കൊടുക്കുകയാണ്. അകടം ഒഴിവാക്കുന്നതിന് എല്ലാ നിലകളിലും ഗ്രില്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇത് കൂടെ പൂര്‍ത്തിയാക്കി 10 ദിവസത്തിനുള്ളില്‍ ടവര്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും.
12 നിലകളിലുള്ള ഈ ടവറിലാണ് ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച പവനായി എന്ന കഥാപാത്രം മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള സംഘട്ടനത്തിന് ശേഷം തഴേക്ക് വീഴുന്നതായി കാണിക്കുന്നത്. ചെന്നൈയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി ടവറില്‍ നിരവധി പേരാണ് എത്തിയിരുന്നത്.
എന്നാല്‍ പ്രണയിനികളും മറ്റും ടവറില്‍ നിന്നു താഴേക്ക് ചാടി ആത്മഹത്യ ചെയ്തതോടെയാണ് 2011 ല്‍ പ്രവേശനം നിരോധിച്ചത്. തുടര്‍ന്ന് പാര്‍ക്കില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിച്ചത്. 30 ലക്ഷം രൂപ ചെലവിലാണ് ടവര്‍ നവീകരിച്ചത്.