കാസര്‍കോട് മൂലത്തറ സ്വദേശിയായ എം അരുണാക്ഷി ഒരു സംരംഭം ആരംഭിക്കണമെന്ന ഉദ്ദേശത്തോടെ തന്റെ സംരംഭക യാത്ര ആരംഭിക്കുമ്പോ വിമര്‍ശനങ്ങളും നിരസിക്കലുമയിരുന്നു ആദ്യം, എന്നാല്‍ പിന്നീട് അങ്ങോട്ട് കണ്ടത് വിജയിത്തിന്റെ നാള്‍വഴികളാണ്.തുടക്കത്തില്‍ തന്നെ ബാങ്കുകള്‍ വായ്പ നിരസിച്ചു. നിരവധി ആളുകള്‍ അരുണാക്ഷിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ തന്റെ സംരംഭം എന്ന സ്വപ്നത്തിലേക്കയായിരുന്നു അരുണാക്ഷിയുടെ യാത്ര. 2021ല്‍ കാഞ്ഞങ്ങാടിനടുത്ത് അനന്തപുരത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തലയിണയും മെത്തയും നിര്‍മിക്കുന്ന ‘വി ഫ്‌ളവേഴ്‌സ്’ എന്ന ചെറിയ യൂണിറ്റില്‍ തുടങ്ങിയ അരുണാക്ഷിയുടെ കഥ ഇന്ന് ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.
അന്ന് നിരുത്സാഹപ്പെടുത്തിയവര്‍ തന്നെ അരുണാക്ഷിയെ അഭിമാനത്തോടെ കാണുന്ന നിലയിലേക്ക് അവര്‍ വളര്‍ന്നു. പ്രാദേശിക വിപണിയില്‍ വില്‍പന തുടങ്ങിയ വി ഫ്‌ളവേഴ്‌സ് ഇന്ന് സംസ്ഥാനത്തിന് പുറത്തേക്കും എത്തിയിരിക്കുകാണ്. ഇന്ന് അരുണാക്ഷിയുടെ കമ്പനിയുടെ വിറ്റ് വരവ് 1.5 കോടിയിലധികം വരും. ഇപ്പോള്‍ കൂടുതല്‍ വിപണികള്‍ കീഴടക്കുവാനുള്ള തയ്യാറെടുപ്പിലാണ് അരുണാക്ഷിയും സംഘവും.
തുടക്കത്തില്‍ പ്രാദേശിക വിപണിയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും. ആദ്യം തലയണകളും കസ്റ്റമറുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിച്ചിരുന്ന ഉത്പന്നങ്ങളുമാണ് വിപണിയില്‍ എത്തിച്ചിരുന്നത്. പിന്നീട് ആവശ്യക്കാര്‍ കൂടിയതോടെ മെത്ത നിര്‍മിക്കുവാന്‍ ആരംഭിക്കുകയായിരുന്നുവെന്ന് അരുണാക്ഷി പറയുന്നു.
അരുണാക്ഷിയുടെ സംരംഭക ജീവിതം നിറയെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുന്ന അരുണാക്ഷിയ്‌ക്കൊപ്പം രോ?ഗബാധിതരായ മാതാപിതാക്കളാണ് ഉള്ളത്. അതിനാല്‍ തന്നെ വിജയത്തിലേക്കുള്ള വഴി വലിയ വെല്ലുവിളിയായിരുന്നുവെന്ന് അരുണാക്ഷി പറയുന്നു. ”കയര്‍ മെത്തകളും പ്ലൈവുഡും നിര്‍മ്മിക്കുന്ന വിവിധ കമ്പനികളില്‍ ഞാന്‍ ജോലി ഏറ്റെടുത്തിരുന്നു
ഈ അനുഭവം ഒരു അനുഗ്രഹമായി മാറിയെന്നു, എനിക്ക് പഠിക്കാനും പിന്തുടരാനുള്ള ഒരു ബിസിനസ്സ് ആശയം തിരിച്ചറിയാന്‍ ഇത് മൂലം സാധിച്ചുവെന്നും അരുണാക്ഷി പറയുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണ് അരുണാക്ഷി. ആദ്യം നേരിട്ട വെല്ലുവിളി ഭൂമി വാങ്ങാനും യൂണിറ്റ് ആരംഭിക്കുവാനുള്ള മൂലധനം കണ്ടെത്തുക എന്നതായിരുന്നു. തുടര്‍ന്ന് വീടിന്റെ സമീപത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ സ്ഥലം ആവശ്യപ്പെട്ട് ജില്ലാ വ്യവസായ കേന്ദ്രത്തെ സമീപിക്കുന്നത്.
തുടര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രം 25 സെന്റ് സ്ഥലം അനുവദിച്ചു, എന്നാല്‍ ശരിക്കുള്ള വെല്ലുവിളി പിന്നീടാണ് ആരംഭിച്ചത്. ബാങ്കുകള്‍ വായ്പ നല്‍കുവാന്‍ തയ്യാരായില്ല. നിരവധി ബാങ്കുകളില്‍ കയറി ഇറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. പിന്നീട് ബാങ്ക് ഓഫ് ഇന്ത്യ 13.5 ലക്ഷം രൂപ അനുവദിച്ചു. ഇതിനൊപ്പം സുഹൃത്തുക്കള്‍ സഹായിക്കുവാന്‍ എത്തിയതോടെ അരുണാക്ഷിയുടെ സംരംഭം എന്ന സ്വപ്നത്തിന് ചിറക് മുളച്ചു.
സംരംഭം ആരംഭിക്കുവാന്‍ തയ്യാറെടുത്തപ്പോഴാണ് കൊവിഡ് വില്ലനായി എത്തിയത്. അതിലും തളര്‍ന്നിരിക്കുവാന്‍ അരുണാക്ഷിക്ക് കഴിയില്ലായിരുന്നു. കൊവിഡിന് ശേഷം 2021-ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. തുടങ്ങുമ്പോള്‍ എഴ് പേരാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് യൂണിറ്റില്‍ 14 പേര്‍ക്ക് ജോലി നല്‍കുന്നും അരുണാക്ഷി.
ആവശ്യക്കാര്‍ വര്‍ധിച്ചതോടെ നിക്ഷേപം വര്‍ധിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. 85 ലക്ഷം രൂപയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്കായി നിക്ഷേപം നടത്തുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുവാന്‍ വില്‍പന ഓണ്‍ലൈനിലേക്കും മാറ്റുകയാണ്. എന്റെ ലക്ഷ്യം ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക മാത്രമല്ല, ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുക കൂടിയാണെന്ന് അരുണാക്ഷി പറയുന്നു.