ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീ പിടിത്തം മൂലം വലിയ തോതിലുള്ള വായു മലിനീകരണമാണ് സംഭവിച്ചിരിക്കുന്നത്. ബ്രഹ്‌മപുരത്തെ വിഷപ്പുക കൊച്ചി നഗരത്തെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല. മറിച്ച് എറണാകുളം ജില്ലയുടെ സമീപ ജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്കും വായുമലിനീകരണം എത്തുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാരകമായ പല രോഗങ്ങള്‍ക്കും കാരണമാക്കുന്ന വസ്ഥുക്കളാണ് ബ്രഹ്‌മപുരത്ത് കത്തിയത്.
ഈ വര്‍ഷത്തെ ആദ്യത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ വേനല്‍ മഴ ലഭിക്കുന്ന സമയങ്ങളില്‍ പുറത്തിറങ്ങുത്. കോട്ടയം, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ലഭിക്കുന്ന വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതാലായിരിക്കും. 2022 ഓഗസ്റ്റ് മുതല്‍ കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടയുടെ കണക്ക് പ്രകാരം രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 50 പോയിന്റാണ് എന്നാല്‍ കൊച്ചിയില്‍ ഇത് 300 പോയിന്റാണെന്നത് വലിയ വിപത്താണ്. മനുഷ്യരെ മാത്രമല്ല കൃഷിയേയും മറ്റ് ജീവജാലങ്ങളെപ്പോലും ഈ മനുഷ്യ നിര്‍മിത തീപിടിത്തം ബാധിക്കും. ആദ്യ വേനല്‍ മഴയില്‍ അമ്ലസാന്നിധ്യമാണ് കൃഷി ഉള്‍പ്പെടെയുള്ള വയെ പ്രതികൂലമായി ബാധിക്കുക.
പുക നിറഞ്ഞ് രാസവസ്തുക്കള്‍ നിറങ്ങ മഴ ശുദ്ധലജ മത്സ്യങ്ങളെ വരെ ബാധിക്കും. ഇത് എറണാകുളം ജില്ലയില്‍ മാത്രമല്ല സമീപ ജില്ലകളെയും ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മനുഷ്യനും വളര്‍ത്തു മൃഗങ്ങളും ഉള്‍പ്പെടെ ജാഗ്രതയോടെ വേണം ആദ്യ വേനല്‍ മഴയെ സ്വീകരിക്കുവാന്‍, കാരണം മഴ നനഞ്ഞാല്‍ തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക് രോഗങ്ങള്‍ക്കും സാധ്യതയുണ്ട്.
ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ കാന്‍സറുണ്ടാക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നവയാണ് പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങളാണ്. ഡയോക്സിന്‍സ്, ഫുറാന്‍, മെര്‍ക്കുറി, സള്‍ഫ്യൂരിക് ആസിഡ്, സള്‍ഫര്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിങ്ങനെ സസ്യങ്ങളെയും മൃഗങ്ങളെയും ഒരുപോലെ അപകടത്തിലാക്കുന്ന മാരകമായ വാതകങ്ങളാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്നതെന്ന് ലോകാര്യോ?ഗസംഘടന വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക്ക് കത്തുമ്പോള്‍ ഉണ്ടാകുന്ന പുകയില്‍ അടങ്ങിയിരിക്കുന്ന സ്റ്റെറിന്‍ ശ്വസിക്കുന്നത് ശ്വാസകോശ കാന്‍സറിന് കാരണമാകുന്നു. പി വി സി പോലെയുള്ള ഓര്‍ഗാനിക് ക്ളോറിന്‍ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ ഡയോക്സിനുകള്‍ ഗര്‍ഭിണികളുടെ ശരീരത്തിലെ കൊഴുപ്പുകളില്‍ കെട്ടിക്കിടക്കുകയും അമ്മയുടെ ശരീരത്തില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് എത്തുകയും ചെയ്യും. ബ്രഹ്‌മപുരത്തെ തീപിടിത്തം വരും തലമുറയേപ്പോലും ബാധിക്കുന്ന പ്രശ്‌നമായി വന്നേക്കാം.