അലഹബാദ്. ഗോഹത്യാ നിരേധനം രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. നിരോധനം നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായി കോടി വ്യക്തമാക്കി. മുഹമ്മദ് അബ്ദുള്‍ ഖാലിക് എന്ന വ്യക്തിക്കെതിരായ ക്രമിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഹിന്ദുമതത്തില്‍ പശുവിനെ പുണ്യമായും ദൈവികമായും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിധാനം ചെയ്യുന്നു വെന്നും അതിനാല്‍ നിരോധനം നടപ്പാക്കണമെന്നും കോടതി പറയുന്നു. അതിനാല്‍ പശുക്കളെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് പറഞ്ഞു. വേദകാലത്തോളം പഴക്കം ഉള്ളതാണ് പശുവിനെ ആദരിക്കുന്ന രീതിയെന്നും കോടതി പറയുന്നു.
പശുവിനെ കൊല്ലുന്നവര്‍ ശരീരത്തില്‍ രോമം ഉള്ളിടത്തോളം കാലം നരകത്തില്‍ പോകുമെന്നും കോടതി പറഞ്ഞു. രാജ്യത്ത് പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമതത്തിലെ ദൈവങ്ങളും പശുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ പശു ഏറ്റവും വിശുദ്ധമാണെന്നും വിധിയില്‍ കോടി പറയുന്നു. ഹര്‍ജി കോടതി തള്ളി. സിആര്‍പിസി വകുപ്പ് 482 പ്രകാരം തനിക്കെതിരായ കേസ് തള്ളണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഉത്തരപ്രദേശ് ഗോഹത്യാനിരോധന നിയമം 1995ലെ നിയമപ്രകാരം കേസ് നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.