കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വിവാദങ്ങള്ക്കൊണ്ടാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം പിടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ജാഥ വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദങ്ങളിലൂടെയായിരുന്നു. മൈക്ക് ശരിയാക്കുവാന്‍ എത്തിയ യുവാവിനെ ചീത്തവിളിച്ചാണ് എം വി ഗോവിന്ദനും ജാഥയും വാര്‍ത്തയില്‍ നിറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
അതേസമയം കെ റെയിലിനെ ന്യായികരിച്ച് പാലക്കാട് നടത്തിയ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായി. കെ റെയില്‍ വന്നാല്‍ പാലക്കാട് കൂറ്റനാടു നിന്ന് സ്ത്രീകള്‍ക്ക് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചയ്ക്ക് മുമ്പ് വീട്ടില്‍ തിരിച്ചെത്താം എന്നായിരുന്നു എം വി ഗോവിന്ദന്റെ കണ്ടെത്തല്‍. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് വിവാദങ്ങള്‍ക്കും പിന്നീട് എം വി ഗോവിന്ദന് വിശദീകരണം നല്‍കേണ്ടിവന്നു.
ജനികീയ പ്രതിരോധ ജാഥ മലപ്പുറത്ത് എത്തിയപ്പോള്‍ കൊട്ടും പാട്ടിമല്ലാതെ ഒരാള്‍ പോലും ജാഥയ്ക്ക് സ്വീകരണമൊരുക്കാന്‍ ഇല്ലാത്തതും വലിയ വാര്‍ത്തായായിരുന്നു. ഒപ്പം മണല്‍ കടത്തുകാരോട് ജാഥയ്ക്കായി സി പി എം ബ്രാഞ്ച് സെക്രട്ടറി പണം ചോദിച്ച സംഭവവും സി പി എമ്മിന് നാണക്കേടുണ്ടാക്കി. സംഭവം പുറത്തായതോടെ പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറിയായ അരുണ്‍ മാത്യുവിനെ സി പി എം സസ്പെന്‍ഡ് ചെയ്തു. ജാഥയുടെ തുടക്കം തന്നെ വിവാദത്തോടെയായിരുന്നു.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ എം വി ഗോവിന്ദനെ കേരള രാഷ്ട്രീയത്തിലെ ശക്തനാക്കിമാറ്റുവനായിരുന്നു സി പി എം ജാഥ സംഘടിപ്പിച്ചത് എന്നാല്‍ തുടക്കത്തില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ തന്നെ തീപ്പൊരി കോരിയിട്ട് ഇ പി ജയരാന് വിട്ടുനിന്നു. പിന്നീട് ജാഥ തൃശൂരില്‍ എത്തിയപ്പോഴാണ് അദ്ദേഹം ജാഥയില്‍ പങ്കെടുത്തത്. അതേസമയം ജാഥ മധ്യകേരളത്തില്‍ എത്തിയപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ജാഥ നയിക്കുന്ന എം വി ഗോവിന്ദെതിരെ ആരോപണവുമായി രംഗത്തെത്തി.
ഇതെല്ലാം ജാഥയ്ക്ക് കേരളത്തില്‍ വലിയ സ്വാധിനം ചെലുത്തുവാന്‍ സാധിച്ചില്ലെന്നും ജനങ്ങള്‍ ജാഥയെ തള്ളിക്കളഞ്ഞുവെന്നതിനും തെളിവായി മാറിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന് പറയുന്ന സി പി എം നേതാക്കള്‍ പക്ഷേ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ആകെ ഉള്ള വികസനം എന്ന് പറയാവുന്ന റോഡ് വികസനത്തിന് കേന്ദ്ര സര്‍ക്കാരാണ് പണം മുടക്കുന്നതെന്ന് മനപൂര്‍വ്വം മറച്ച് വെയ്ക്കുന്നു.
ന്യൂയോര്‍ക്കിലെ പോലെയുള്ള റോഡുകള്‍ കേരളത്തില്‍ കണ്ടുവെന്ന് മുഖ്യമന്ത്രിയോട് ഒരു കുട്ടി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ നിമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുതിരാന്‍ ഉള്‍പ്പെടെ കേരളത്തില്‍ നടക്കുന്ന ദേശീയ പാതവികസം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ ഭൂമി ഏറ്റെടുത്ത് നല്‍കും എന്നാല്‍ കേരളത്തില്‍ അതിന് പോലും പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുന്നില്ല.