കൊച്ചി. ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീ പുകയുമ്പോള്‍ എല്‍ ഡി എഫിലും പ്രതിസന്ധി രൂക്ഷം. മാലിന്യ സംസ്കരണ കരാറില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സി പി ഐ പറയുന്നത്. മാലിന്യ സംസ്കരണ വിഷയത്തില്‍ സി പി ഐയ്ക്ക് കടുത്ത എതിര്‍പ്പാണ്. ജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നടത്തിപ്പ് പുതിയ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ സി പി ഐ എതിര്‍ത്തിരുന്നു.
പുതിയ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. എല്‍ ഡി എഫില്‍ സി പി എം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകുകയാണെന്ന് സി പി ഐ പറയുന്നു. മാലിന്യ സംസ്കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുവാന്‍ കൊച്ചി കോര്പറേഷന് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ പോവുകയാണ്.
നിലവില്‍ മാലിന്യ സംസ്കരണ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിക്ക് തന്നെ മാലിന്യ സംസ്കരണം നീട്ടി നല്കുവാനുള്ള ഗൂഢാലോചനയാണോ തീപിടിത്തം എന്നും സി പി ഐ സംശയിക്കുന്നു. വലിയ തോതില്‍ വിമര്‍ശനം ഉയരുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബയോ മൈനിങ് കരാര്‍ റദ്ദാക്കണമെന്നും സി പി ഐ ആവശ്യപ്പെടുന്നു.
ഈ കരാര്‍ എടുത്തിരിക്കുന്നത് സി പി എം നേതാവായ വൈക്കം വിശ്വന്റെ അടുത്ത ബന്ധുവിന്റെ ബെംഗളൂരു ആസ്ഥാനമായിട്ടുള്ള സ്ഥാപനമാണ്. സ്ഥാപനത്തിനായി വഴിവിട്ട നീക്കം നടക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വന്തം മുന്നണിയിലുള്ള സി പി ഐയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കൊണ്ടാണ് സര്‍ക്കാര്‍ കമ്പനിക്ക് അനുമതി നല്‍കിയത്.