വളരെ വിത്യസ്തമാണ് കോഫിയുടെ ലോകം. വിവിധ തരത്തില്‍ വൈവിധ്യം നിറഞ്ഞ രുചികളാല്‍ സമ്പന്നമാണ് കോഫി. നമ്മളില്‍ എത്ര പേര്‍ക്കറിയാം ലോകത്തില്‍ കോഴി മേക്കര്‍മാര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഉണ്ടെന്ന്. അത്തരത്തില്‍ കോഫി മേക്കര്മാര്ക്കിയി നടത്തുന്ന ഒളിബിക്സാണ് വേള്‍ഡ് ബരിസ്റ്റ ചാമ്പ്യന്‍ഷിപ്പ്. ഈ വര്‍ഷം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നതാകട്ടെ ഒരു മലയാളിയും. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജസീം അബ്ബാസാണ് ആ മലയാളി.
ഗ്രീസിലെ ഏഥന്‍സിലാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ്. ജൂണിലാണ് മത്സരം. ബംഗളൂരില്‍ നടന്ന നാഷണല്‍ ബരിസ്റ്റ ചാമ്പ്യന്‍ഷിപ്പില്‍ ജസീമിന്റെ സിഗ്നേച്ചര്‍ കോഫി 63 മത്സരാര്‍ഥികളെ പിന്തള്ളി ബെസ്റ്റ് സിഗ്നേച്ചര്‍ അവാര്‍ഡ് നേടിയിരുന്നു. ഈ വിജയം നേടുന്ന ആദ്യ മലയാളിയാണ് കണ്ണൂര്‍ സ്വദേശിയായ ഈ 30 കാരന്. ജൈവ വസ്തുക്കള്‍ മാത്രം ചേര്‍ത്താണ് സിഗ്നേച്ചര്‍ കോഫി ജസീം ഉണ്ടാക്കുന്നത്.
കോഫിയോട് വലിയ താല്പര്യം ഒന്നും കാണിക്കാതിരുന്ന ജസീം രണ്ട് വര്‍ഷം മുമ്പ് ബംഗളൂരുവിലെ കോഫി ഷോപ്പില്‍ കുടിച്ച കോഫി വീട്ടില്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് ഇതിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞത്. പിന്നീട് രാജ്യത്തെ ഏറ്റവും മികച്ച ഹോം ബരീസ്റ്റയായിമാറി. അനുജന്റെ സഹായത്തോടെ വീട്ടില്‍ പരീക്ഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നാണ് കോഫി ഉണ്ടാക്കുന്ന വിധം പഠിച്ചത്.
പഠനത്തിന് ശേഷം സോഹദനുമായി ചേര്‍ന്ന് ബെംഗളുരുവില്‍ സോഫ്റ്റ്വെയര് സ്ഥാപനം നടത്തുകയാണ് ജസീം. 50 മത്സരാര്‍ത്ഥികളാണ് ഏഥന്‍സില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് തരം കോഫി ഉണ്ടാക്കണം. റോസ്റ്റ് ചെയ്ത കാപ്പി മാത്രമേ ഉപയോഗിക്കാവൂ. കടുപ്പമുള്ള കാപ്പിയുണ്ടാക്കുന്ന ഇറ്റാലിയന്‍ രീതിയായ എസ്പ്രസോ വിഭാഗത്തില്‍ കാപ്പിയും വെള്ളവും മാത്രം. മില്‍ക്ക് ബിവറേജില്‍ കാപ്പിപ്പൊടിയും പാലും മാത്രം. സിഗ്നേച്ചര്‍ വിഭാഗത്തില്‍ ഇഷ്ടമുള്ളതെന്തും കാപ്പിയില്‍ ചേര്‍ക്കാം. ഇതിലാണ് ജസീമിന്റെ മേല്‍ക്കൈ.