ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ആര്‍ജെഡി നേതാവുമായ റാബ്രി ദേവിയുടെ വീട്ടില്‍ സി ബി ഐ പരിശോധന. റെയില്‍ വേ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്ത കേസിലാണ് സി ബി ഐ പരിശോധന നടത്തുന്നത്. കേസില്‍ റാബ്രി ദേവിയെ സി ബി ഐ ചോദ്യം ചെയ്യുകയാണ്. ലാലു പ്രസാദ് യാദവ് റെയില്‍ വേ മന്ത്രിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നത്.
റെയില്‍ വേയില്‍ ജോലി വാഗ്ദാനം ചെയ്ത്കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുത്തതിന് ലാലു പ്രസാദ് യാദവ്, റബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ എന്നിവര്‍ ഉള്‍പ്പെടെ 14പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ യാദവിന്റെ അസിസ്റ്റന്റ് ഭോല യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ പരിശോധനയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയുടെ വീടിന് കനത്ത സുരക്ഷയാണ് നല്‍കിയിരിക്കുന്നത്.
കേസിലെ പ്രതികളോട് മാര്‍ച്ച് 15ന് കോടതിയില്‍ ഹാജരാകുവാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിലുള്ള ഒരാള്‍ ഒഴികയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ വസതിയില്‍ റാബ്‌റി ദേവിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യുവാന്‍ ഓഫീസിലേക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം.
ഭൂമി തട്ടിയെടുത്ത് ബിഹാറിലെ പട്‌ന നിവാസികളായ ചിലരെ ഗ്രൂപ്പ് ഡി തസ്തികകളില്‍ പകരക്കാരായി നിയമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.
മുംബൈ, ജബല്‍പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ഹാജിപൂര്‍ എന്നിവിടങ്ങളിലെ റെയില്‍വേയുടെ വിവിധ സോണുകളിലാണ് നിയനം നടന്നത്. അതിനുപകരമായി ഈ വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ അവരുടെ ഭൂമി ലാലുപ്രസാദിന്റെ കുടുംബാംഗങ്ങളുടെയും എകെ ഇന്‍ഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും പേരിലേക്ക് മാറ്റി.
ഭൂമി പിന്നീട് ലാലുപ്രസാദിന്റെ കുടുംബാംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.ഇത്തരത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം ചതുരശ്ര അടി ഭൂമി പാട്‌നയില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബം തട്ടിയെടുത്തതായിട്ടാണ് വിവരം. നിലവിലെ വില പ്രകാരം ഏകദേശം 4.39 കോടി വരും ഭൂമി വില.