മേക്കപ്പ് ടിപ്സ് വീഡിയോകളുലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ഗ്ലാമി ഗംഗ. ഗ്ലാമി തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു ഗ്ലാമി തുറന്ന് പറഞ്ഞത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ ഗ്ലാമിയുടെ ആരാധകര്‍ വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. ഇപ്പോഴിത ഗ്ലാമി തന്റെ വിഡിയോയ്ക്ക് ലഭിച്ച ഒരു കമന്റിനേക്കുറിച്ചും അതിന് കൊടുത്ത മറുപടിയും പറഞ്ഞിരിക്കുകയാണ്.
എന്റെ എല്ലാ പോസ്റ്റിലും കമന്റ് ഇടും ആദ്യം കരുതി തന്നെ അറിയാവുന്ന വ്യക്തിയായിരിക്കും എന്ന്. പിന്നെ ലിപ് ലോക്ക് ചെയ്യണമെന്നും പറയും. അതിന് മറുപടിയും നല്കി വന്നാല്‍ മതി ശരിയാക്കിതരം എന്നു പറഞ്ഞു. തന്റെ അടുത്തെങ്ങാനും വന്നാല്‍ കല്ലെടുത്ത് എറിയുമെന്ന് ഗ്ലാമി പറയുന്നു. അതുപോലെ തന്നെ പുള്ളിക്കാരന് എന്നെ കണ്ടിട്ട് ഇജക്ട് ആയെന്ന് പറഞ്ഞു. കൃത്യമായി എനിക്ക് അറിയില്ല. അങ്ങനെ ആയെന്ന്. ഞാന്‍ പറഞ്ഞു ചുറ്റിക കൊണ്ട് ഒരൊറ്റ അടി കൊടുത്താല്‍ മതിയെന്ന്.
താന്‍ എപ്പോഴും പെപ്പര്‍ സ്പ്രേയും കൊണ്ടാണ് നടക്കുന്നതെന്ന് ഗ്ലാമി പറയുന്നു. എന്നാല്‍ ബാഗില്‍ കത്തി കണ്ടുവല്ലോ എന്ന ചോദ്യത്തിന് ബസില്‍ യാത്ര ചെയ്യുമ്പോള്‍ കെട്ടിപ്പിടിക്കാനും മുട്ടിയിരിക്കാനും വരുന്നവര്‍ക്കായി വെച്ചിരിക്കുന്നതാണെന്ന് ഗ്ലാമി പറയുന്നു. എവിടെയും പോയി അടി ഉണ്ടാക്കരുതെന്നും പോലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പിക്കരുതെന്നുമാണ് അമ്മ പറയുന്നതെന്നും ഗ്ലാമി പറയുന്നു.